
News Now
ഗില്ലിന് റെക്കോർഡ് '5', വീണ്ടും ഷെഫാലി! പുരസ്കാരങ്ങൾ തൂത്തുവാരി 'ടീം ഇന്ത്യ'

കേരള സർവകലാശാലയിൽ കണ്ടക്ടർ ആകാം; പത്താം ക്ലാസും ലൈസൻസും മതി, ഇപ്പോൾ അപേക്ഷിക്കാം

കലാച്ചി നോവല്‍: ഹരിത സാവിത്രിക്കെതിരെ അപകീര്‍ത്തിക്കേസ് ഫയല്‍ ചെയ്ത് കെആര്‍ മീര

116 വർഷത്തെ പഴക്കം; അടിസ്ഥാന സൗകര്യങ്ങളില്ലാതെ ബേക്കൽ ഫോർട്ട് റെയിൽവേ സ്റ്റേഷൻ
തിരുവനന്തപുരം: എന്റെ കട സൂപ്പര്‍മാര്‍ക്കറ്റ് തട്ടിപ്പ് കേസിലെ മുഖ്യ പ്രതി അറസ്റ്റില്‍. തിരുവനന്തപുരം കുടപ്പനക്കുന്ന് സ്വദേശി മനോജ് കുമാറാണ് പിടിയിലായത്. ക്രൈംബ്രാഞ്ച് സെന്‍ട്രല്‍ യൂണിറ്റ് ഉദ്യോഗസ്ഥരാണ് ഇയാളെ പിടികൂടിയത്.
സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ നിന്നായി 35 പേരില്‍ നിന്ന് 30 കോടിയോളം രൂപ തട്ടിയ കേസിലാണ് അറസ്റ്റ്. ഒരു പഞ്ചായത്തില്‍ ഒരുകട എന്ന നിലയില്‍ മിനി സൂപ്പര്‍ മാര്‍ക്കറ്റിന്റെ ശൃംഖല തുടങ്ങുമെന്ന വാഗ്ദാനമാണ് തട്ടിപ്പ് സംഘം നല്‍കിയിരുന്നത്. ഒരാളില്‍ നിന്ന് 10 ലക്ഷം മുതല്‍ 35 ലക്ഷം വരെ കൈപറ്റിയാണ് പ്രതികള്‍ തട്ടിപ്പ് നടത്തിയത്.
കേസിലെ മറ്റു നാല് പ്രതികളായ സാബു കുമാര്‍, കിഷോര്‍ കുമാര്‍, സഹര്‍ഷ്, അശോക് കുമാര്‍ എന്നിവരെ നേരത്തെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


