
News Now
"അന്ന' ചെയ്യാമെന്ന് ഞാൻ ഏറ്റിരുന്നില്ല'; വെളിപ്പെടുത്തി അരവിന്ദ് സ്വാമി, 'ജോഷി ചതിച്ച് ആശാനെ' എന്ന് സോഷ്യൽ മീഡിയ

'എന്റെ കയ്യിലുള്ളതെല്ലാം അയക്കും'; 18 കാരന് ഭീഷണിപ്പെടുത്തി പണം തട്ടാന് ആസൂത്രണം നടത്തി; ഓഡിയോ ക്ലിപ്പ് പുറത്തുവിട്ട് പെണ്കുട്ടിയുടെ കുടുംബം

ലോകത്തെ ഏറ്റവും വലിയ ഗ്രൂപ്പ് സെല്ഫി റെക്കോര്ഡ്, 100 ഡിഗ്രി വൈഡ് ആംഗിള്, എത്ര വലിയ ഗ്രൂപ്പും ഫ്രെയിമില്; ഓപ്പോ എഫ്35 സീരീസ് വിപണിയില്

പാലക്കാട്ട് വീണ്ടുമൊരു ആൾക്കൂട്ടക്കൊലപാതകം; മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ തല്ലിക്കൊന്ന കേസിൽ ഏഴുപേർ അറസ്റ്റിൽ
ന്യൂഡല്ഹി: അന്തരിച്ച സിപിഎം നേതാവ് എംഎം ലോറന്സിന്റെ മൃതദേഹം മെഡിക്കല് പഠനത്തിന് കൈമാറാനുള്ള തീരുമാനത്തിനെതിരെ മകള് ആശാ ലോറന്സ് നല്കിയ അപ്പീല് സുപ്രീം കോടതി തള്ളി. എല്ലാവശങ്ങളും പരിഗണിച്ചാണ് മൃതദേഹം മെഡിക്കല് കോളജിന് കൈമാറാന് ഹൈക്കോടതി ഉത്തരവിട്ടതെന്ന് ജസ്റ്റിസ് ഋഷികേശ് റോയ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
ക്രിസ്തുമത വിശ്വാസിയായ ഒരാള്ക്ക് മൃതദേഹം മെഡിക്കല് പഠനത്തിന് നല്കുന്നതിന് വിലക്ക് ഒന്നുമില്ലല്ലോയെന്നും സുപ്രീം കോടതി ചോദിച്ചു. മൃതദേഹം മെഡിക്കല് പഠനത്തിന് കൈമാറാനുള്ള ഹൈക്കോടതി ഉത്തരവില് ഒരു പിഴവും ഉണ്ടായിട്ടില്ലെന്നും എല്ലാവശങ്ങളും പരിശോധിച്ച ശേഷമാണ് ഹൈക്കോടതിയുടെ നടപടിയെന്നും ചൂണ്ടിക്കാട്ടിയാണ് ആശ ലോറന്സിന്റെ അപ്പീല് സുപ്രീംക്കോടതി തള്ളിയത്.
അഭിഭാഷകരായ ടോം ജോസഫും കൃഷ്ണനുണ്ണിയുമാണ് ആശയ്ക്ക് വേണ്ടി ഹാജരായത്. ലോറന്സിന്റെ മൃതദേഹം മെഡിക്കല് പഠനത്തിന് കൈമാറുകയെന്നത് രാഷ്ട്രീയ തീരുമാനമാണെന്നായിരുന്നു ആശയുടെ ഹര്ജിയില് പറഞ്ഞത്. സിപിഎമ്മിനെ എതിര്കക്ഷിയാക്കിയായിരുന്നു ഹര്ജി. പിതാവിന്റെ സംസ്കാരം മതപരമായ ചടങ്ങുകളോടെ നടത്തണമെന്നായിരുന്നു ആശ ലോറന്സിന്റെ ആവശ്യം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


സമാധാനപരമായി ഒത്തുകൂടുന്നവരെ അനധികൃതമായി തടഞ്ഞുവെക്കരുത്; മെട്രോയും ട്രെയിനുകളും സാധാരണ നിലയിൽ പ്രവർത്തിക്കണം; സുപ്രീം കോടതി
'ഈച്ചയെ കൊല്ലാൻ ചുറ്റികയ്ക്ക് അടിക്കണോ?': ഡൽഹിയിലെ നിയന്ത്രണങ്ങളിൽ സുപ്രീം കോടതി

