
ജഡ്ജിമാരായ ജോയ്മല്യ ബാഗ്ചി, വി മോഹന എന്നിവരുടെ ബെഞ്ചാണ് പരിഗണിക്കുക.

News Now
‘ജെൻസിയായി അംഗീകരിക്കപ്പെട്ട ഏക വ്യക്തി’: കോടതി വിമർശനത്തിൽ പരിഹാസവുമായി അഭിജിത് ദീപ്കെ

ITI കഴിഞ്ഞോ? KAMCO-യിൽ ഇന്റേൺഷിപ്പ് ചെയ്യാം, സ്റ്റൈപ്പൻഡ് 12,000 രൂപ

സിജെപി നേതാക്കൾക്ക് ജാമ്യം, സിഎംആർഎൽ കേസിൽ പിണറായിക്ക് ആശ്വാസം, കോൺഗ്രസിനെ വെട്ടിലാക്കി കെ സുധാകരൻ; ഇന്നത്തെ 5 പ്രധാന വാർത്തകൾ

സിജെപി നേതാക്കളായ സൗരവ് ദാസ്, ആശുതോഷ് റങ്ക എന്നിവര്‍ക്ക് ജാമ്യം

ന്യുഡല്‍ഹി: സിഎംആര്‍എല്‍ -എക്സാലോജിക് കേസില്‍ വിജിലന്‍സ് കേസ് എടുക്കാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയനടക്കം നല്കിയ ഹര്‍ജികള്‍ ഇന്ന് സുപ്രീം കോടതിയുടെ അവധിക്കാല ബെഞ്ച് പരിഗണിക്കും. ജഡ്ജിമാരായ ജോയ്മല്യ ബാഗ്ചി, വി മോഹന എന്നിവരുടെ ബെഞ്ചാണ് പരിഗണിക്കുക.
അവധിക്ക് ശേഷം ലിസ്റ്റ് ചെയ്യുമെന്നായിരുന്നു നേരത്തെ സുപ്രീം കോടതി അറിയിച്ചിരുന്നത്. കേസ് രജിസ്റ്റര്‍ ചെയ്തെന്നും തുടര്‍നടപടികള്‍ക്ക് സാധ്യതയുണ്ടെന്നും പിണറായിയുടെ അഭിഭാഷകന് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ബെഞ്ചില്‍ കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു. ഇതുപരിഗണിച്ചാണ് കേസ് ഇന്നത്തേക്ക് ലിസ്റ്റ് ചെയ്തത്.
മാസപ്പടി ഇടപാടില്‍ വിജിലന്‍സ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന കേരള ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ പിണറായി വിജയനും മകള്‍ ടി. വീണയും മരുമകനും മുന്‍ മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസുമാണ് സുപ്രീം കോടതിയെ സമീപിച്ചത്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാനുള്ള ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം.
2017 മുതല്‍ 2019 വരെയുള്ള കാലയളവില്‍ വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊല്യൂഷന്‍സ് എന്ന കമ്പനിക്ക് സര്‍വീസ് ലീഗല്‍ എഗ്രിമെന്റ് വഴി പ്രതിമാസം മൂന്ന് ലക്ഷത്തിലധികം രൂപ സിഎംആര്‍എല്‍ നല്‍കിയിരുന്നതായി ഇഡി കണ്ടെത്തിയിരുന്നു. ഇതിനുപുറമെ, ഐടി - മാര്‍ക്കറ്റിങ് കണ്‍സള്‍ട്ടന്‍സി പ്രതിഫലമെന്ന നിലയില്‍ ഇതേ കാലയളവില്‍ വീണയ്ക്കും തുക ലഭിച്ചിരുന്നു. ആകെ 3.28 കോടി രൂപയുടെ ഇടപാടാണ് നടന്നത്.
സിഎംആര്‍എല്‍- എക്സാലോജിക് സാമ്പത്തിക ഇടപാടു കേസില്‍ വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പിണറായി വിജയന് നോട്ടീസ് നല്‍കിയിരുന്നു. കേസുമായി ബന്ധപ്പെട്ട് നേരത്തെ ഇഡി രണ്ട് ഘട്ടങ്ങളിലായി റെയ്ഡുകള്‍ നടത്തിയിരുന്നു. ഇഡിയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് രണ്ട് എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Summary
Supreme Court Vacation Bench To Hear Pinarayi Vijayan’s Plea Against CMRL-Exalogic Vigilance FIR On October 21
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


സിഎംആര്‍എല്‍- എക്സാലോജിക് കേസ്: പിണറായി വിജയന്റെ ഹര്‍ജി സുപ്രീംകോടതി മറ്റന്നാള്‍ പരിഗണിക്കും
കണ്ണൂരെന്ന് കേൾക്കുമ്പോൾ എന്തിനാണ് ഇത്ര വിഷമം? ഭൂമി ഏറ്റെടുക്കുന്നത് ദീർഘകാല വികസനം മുന്നിൽക്കണ്ട്: പിണറായി വിജയൻ
