ജസ്റ്റിസുമാരായ ജോയ്മാല ബാഗ്ചി, വി മോഹന എന്നിവരടങ്ങിയ ബെഞ്ചാകും പിണറായി വിജയന്റെ ഹര്‍ജിയില്‍ വാദം കേള്‍ക്കുക

Pinarayi Vijayan
Pinarayi VijayanSource by : എക്സ്പ്രസ്
Last Updated :19 October 2026, 9:06 pm IST
Guest Author :Jayakumar

News Now

ന്യൂഡല്‍ഹി: സിഎംആര്‍എല്‍- എക്‌സാലോജിക് അഴിമതിക്കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ഹര്‍ജി സുപ്രീം കോടതി ബുധനാഴ്ച പരിഗണിക്കും. ഹര്‍ജി പരിഗണിക്കാനായി ചീഫ് ജസ്റ്റിസ് പ്രത്യേക ബെഞ്ച് രൂപീകരിച്ചു. ജസ്റ്റിസുമാരായ ജോയ്മാല ബാഗ്ചി, വി മോഹന എന്നിവരടങ്ങിയ ബെഞ്ചാകും പിണറായി വിജയന്റെ ഹര്‍ജിയില്‍ വാദം കേള്‍ക്കുക.

മാസപ്പടി ഇടപാടിൽ വിജിലൻസ് എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന കേരള ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ പിണറായി വിജയനും മകൾ ടി. വീണയും മരുമകനും മുൻ മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസുമാണ് സുപ്രീം കോടതിയെ സമീപിച്ചത്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാനുള്ള ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം.

2017 മുതല്‍ 2019 വരെയുള്ള കാലയളവില്‍ വീണയുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് സൊല്യൂഷന്‍സ് എന്ന കമ്പനിക്ക് സര്‍വീസ് ലീഗല്‍ എഗ്രിമെന്റ് വഴി പ്രതിമാസം മൂന്ന് ലക്ഷത്തിലധികം രൂപ സിഎംആര്‍എല്‍ നല്‍കിയിരുന്നതായി ഇഡി കണ്ടെത്തിയിരുന്നു. ഇതിനുപുറമെ, ഐടി - മാര്‍ക്കറ്റിങ് കണ്‍സള്‍ട്ടന്‍സി പ്രതിഫലമെന്ന നിലയില്‍ ഇതേ കാലയളവില്‍ വീണയ്ക്കും തുക ലഭിച്ചിരുന്നു. ആകെ 3.28 കോടി രൂപയുടെ ഇടപാടാണ് നടന്നത്.

സിഎംആര്‍എല്‍- എക്‌സാലോജിക് സാമ്പത്തിക ഇടപാടു കേസില്‍ വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പിണറായി വിജയന് നോട്ടീസ് നല്‍കിയിരുന്നു. കേസുമായി ബന്ധപ്പെട്ട് നേരത്തെ ഇഡി രണ്ട് ഘട്ടങ്ങളിലായി റെയ്ഡുകള്‍ നടത്തിയിരുന്നു. ഇഡിയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് രണ്ട് എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Summary

CMRL-Exalogic case: Supreme Court to consider Pinarayi Vijayan's plea on Wednesday

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates