
മത്സരിക്കുന്നെങ്കില്‍ ഗുരുവായൂരില്‍; ബിജെപിയെ ആശങ്കയിലാക്കി സുരേഷ് ഗോപി
നിയമസഭാ തെരഞ്ഞെടുപ്പില്‍ നടനും എംപിയുമായ സുരേഷ് ഗോപി സ്ഥാനാര്‍ഥിയാകണമെന്ന് കേന്ദ്ര നേതൃത്വം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ നടനും എംപിയുമായ സുരേഷ് ഗോപി സ്ഥാനാര്‍ഥിയാകണമെന്ന് കേന്ദ്ര നേതൃത്വം. മത്സരിക്കുകയാണെങ്കില്‍ ഗുരുവായൂരില്‍ സ്ഥാനാര്‍ഥിയാകാമെന്ന് സുരേഷ് ഗോപി കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമതീരുമാനമായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
തൃശൂര്‍, വട്ടിയൂര്‍ക്കാവ്. തിരുവനന്തപുരം തുടങ്ങിയ ഏ പ്ലസ് മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാകണമെന്ന് പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ പാര്‍ട്ടിക്ക് സുരേഷ് ഗോപി ഒരുറപ്പും നല്‍കിയിരുന്നില്ല. മത്സരിക്കുകയാണെങ്കില്‍ ഗുരുവായൂരില്‍ സ്ഥാനാര്‍ഥിയാകാമെന്ന നിര്‍ദ്ദേശം ബിജെപി നേതൃത്വത്തെ അശങ്കയിലാക്കി. പാര്‍ട്ടിക്ക് ഒട്ടും ജയസാധ്യതയില്ലാത്ത മണ്ഡലങ്ങളിലൊന്നാണ് ഗുരുവായൂര്‍.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിയായ സുരേഷ് ഗോപി പ്രചാരണരംഗത്ത് ഏറെ മുന്നേറ്റം സൃഷ്ടിച്ചിരുന്നു. ഇത്തവണ 108 സീറ്റുകളില്‍ ബിജെപി മത്സരിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: എംപിമാരുടെ വാഹനം തടഞ്ഞ് പൊലീസ്, റോഡിലിറങ്ങി പ്രതിഷേധവുമായി രാഹുലും പ്രിയങ്കയും; തലസ്ഥാനം സംഘർഷ ഭരിതം

റിട്ടയര്‍ ആയോ?, കൈയില്‍ വലിയ തുക ഉണ്ടോ?; എങ്ങനെ നിക്ഷേപിക്കണം എന്ന കണ്ഫ്യൂഷന് വേണ്ട!, ഇതാ ഒരു പ്ലാന്‍

'ചേട്ടാ, നമ്മുടെ ഈ ഫോട്ടോയ്ക്ക് മിനിമം ഒരു “പയിനായിരം” ലൈക്ക് എങ്കിലും കിട്ടുമെന്ന് തോന്നുന്നു'; ചിത്രവുമായി മനോജ് കെ ജയൻ

ചോറും ബീൻസും ഓട്സും വാൽനട്ടും, ആരോഗ്യകരമായ 5 ഭക്ഷണ കോമ്പിനേഷൻ



