
പാലായിൽ സസ്പെൻസ് തുടരുന്നു; നിലപാട് പ്രഖ്യാപിക്കാൻ പുളിക്കക്കണ്ടം കുടുംബം
എൽഡിഎഫും യുഡിഎഫും പുളിക്കക്കണ്ടം കുടുംബവുമായി ചർച്ച നടത്തിയിരുന്നു

കോട്ടയം: പാലാ നഗരസഭ ആരു ഭരിക്കുമെന്നതിൽ സസ്പെൻസ് തുടരുന്നു. പുളിക്കക്കണ്ടം കുടുംബത്തിലെ മൂന്ന് അംഗങ്ങളുടെ നിലപാടാണ് മുനിസിപ്പാലിറ്റി ആരു ഭരിക്കുമെന്നതിൽ നിർണായകമാകുക. എൽഡിഎഫും യുഡിഎഫും പുളിക്കക്കണ്ടം കുടുംബവുമായി ചർച്ച നടത്തിയിരുന്നു.
നഗരസഭയില്‍ ആർക്കൊപ്പം നിൽക്കുമെന്ന് ഇന്ന് വ്യക്തമാക്കുമെന്നാണ് പുളിക്കക്കണ്ടം കുടുംബം അറിയിച്ചിട്ടുള്ളത്. നിര്‍ണായകമായ നിലപാട് പ്രഖ്യാപിക്കുന്നതിനായി ബിനു പുളിക്കക്കണ്ടം വൈകീട്ട് ഏഴരയ്ക്ക് വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്.
പാലാ നഗരസഭയില്‍ പുളിക്കക്കണ്ടം കുടുംബത്തിലെ മൂന്ന് പേരാണ് സ്വതന്ത്രരായി ജയിച്ചത്. ബിനു പുളിക്കക്കണ്ടം, മകൾ ദിയ പുളിക്കക്കണ്ടം, ബിനുവിന്റെ സഹോദരൻ ബിജു പുളിക്കക്കണ്ടും എന്നിവരാണ് നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
ദിയ പുളിക്കക്കണ്ടത്തിലിന് ചെയര്‍പേഴ്‌സണ്‍ സ്ഥാനം നല്‍കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.ഈ മൂന്ന് പേരുടെയും പിന്തുണ കൂടാതെ മുന്നണികള്‍ക്ക് ഭരണം നേടാന്‍ സാധിക്കില്ലെന്ന അവസ്ഥയാണ് നിലവില്‍ പാലാ നഗരസഭയിലുള്ളത്. പുളിക്കക്കണ്ടം കുടുംബം വിളിച്ച ജനസഭയില്‍ യുഡിഎഫിന്റെ ഭാഗമാകണമെന്ന് അഭിപ്രായം ഉയർന്നിരുന്നു.
News Now
ആദ്യ ട്രക്കില്‍ കൊണ്ടുപോയത് ഒരു ടണ്‍ മൊബൈല്‍ ഫോണുകള്‍; മിതമായ നിരക്ക്; കെഎസ്ആര്‍ടിസി കാര്‍ഗോ സര്‍വീസ് തുടങ്ങി

'ഗസ്റ്റ്ഹൗസ് ശരണം....' ഔദ്യോഗിക വസതി ലഭിക്കാതെ മന്ത്രി ഒ ജെ ജനീഷ്; താമസവും സന്ദര്‍ശകരെ കാണുന്നതും ഗസ്റ്റ്ഹൗസില്‍

വിഖ്യാത നടന് നാനാ പടേക്കര്‍ അന്തരിച്ചു

രാഷ്ട്രപതിയെ കാണാന്‍ ഇന്ത്യാ സഖ്യം; പ്രതിഷേധാഗ്നിയില്‍ ഡല്‍ഹി; സുരക്ഷയ്ക്കായി 23,000 കേന്ദ്ര സേനാംഗങ്ങളെ വിന്യസിച്ചു

Summary
Suspense continues over who will govern the Pala Municipal Council. Binu Pulikakandam has called a press conference this evening to announce a crucial stand.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


"മേഘമൽഹാറി'ലെ സീരിയസ് സിറ്റുവേഷൻ അഭിനയിച്ച് കഴിഞ്ഞ് ഞങ്ങൾ ഭയങ്കര ചിരിയായിരുന്നു'; സംയുക്തയ്ക്കൊപ്പം സിനിമ വരുമോ ? നടന്റെ മറുപടി

'സ്നേഹിച്ച് കൊതി തീർന്നില്ല; അച്ഛനെ ഫ്ലൈറ്റിൽ കയറ്റണമെന്നുണ്ടായിരുന്നു, പക്ഷേ നടന്നില്ല'


