
News Now
ഷമിയെ പരിഗണിച്ചില്ല, ബുംറ ടെസ്റ്റില് മാത്രം! ഇന്ത്യന് ടീമിനെ പ്രഖ്യാപിച്ചു

തുടങ്ങി 'സ്മൃതി യുഗം'! 19 റണ്സിനിടെ വീണത് 4 വിക്കറ്റുകള്, വിറച്ച് ജയിച്ച് ഇന്ത്യ

3 പേര് സ്കൂട്ടറില് പോയതുകൊണ്ട് ഇടിക്കാമോ ? പ്രതികളുടെ ജാമ്യാപേക്ഷയില് വിധി നാളെ

മാനവീയം വീഥിയിലെ പ്രതിഷേധം; മൈക്ക് സെറ്റ് പിടിച്ചെടുക്കാൻ പൊലീസ് ശ്രമിച്ചെന്ന് പരാതി, ബഹളം

കൊച്ചി: തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസില് ഹൈക്കോടതി വിധിക്കെതിരെ എല്ഡിഎഫ് സ്ഥാനാര്ഥിയായിരുന്ന എം സ്വരാജ് സുപ്രീംകോടതിയില്. യുഡിഎഫ് എംഎല്എ കെ ബാബുവിന്റെ വിജയം ചോദ്യം ചെയ്തുള്ള ഹര്ജി തള്ളിയതിനെതിരെയാണ് സുപ്രീംകോടതിയില് അപ്പീല് നല്കിയിരിക്കുന്നത്.
കേസില് കെ ബാബുവിന്റെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള എം സ്വരാജിന്റെ ഹര്ജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. ഇതേത്തുടര്ന്നാണ് സ്വരാജ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. മതചിഹ്നങ്ങള് ഉപയോഗിച്ച് തെരഞ്ഞെടുപ്പില് കെ ബാബു വോട്ട് പിടിച്ചെന്ന് ആരോപിച്ചാണ് സ്വരാജ് ഹൈക്കോടതിയെ സമീപിച്ചത്.
തെരഞ്ഞെടുപ്പ് സമയത്ത് വീടുകളില് വിതരണം ചെയ്ത വോട്ടേഴ്സ് സ്ലിപ്പില് സ്ഥാനാര്ത്ഥിയുടെ ഫോട്ടോയ്ക്ക് ഒപ്പം അയ്യപ്പന്റെ ചിത്രം ഉപയോഗിച്ചെന്നായിരുന്നു സ്വരാജ് ഹര്ജിയില് ആരോപിച്ചിരുന്നത്. കെ ബാബു തോറ്റാല് അയ്യപ്പന് തോല്ക്കുന്നതിന് തുല്യമാണെന്ന് കാണിച്ച് മണ്ഡലത്തില് പ്രചാരണം നടത്തി എന്നും സ്വരാജ് കോടതിയെ അറിയിച്ചിരുന്നു.
മതത്തെ ഉപയോഗിച്ച് പ്രചാരണം നടത്തിയത് ജനപ്രാതിനിധ്യ നിയമത്തിന്റെ ലംഘനമാണ് എന്നായിരുന്നു വാദം. പ്രചാരണ സാമഗ്രികളുടെ ചിത്രങ്ങളടക്കം തെളിവായി കോടതിയില് സമര്പ്പിക്കുകയും ചെയ്തിരുന്നു. തൃപ്പൂണിത്തുറയില് എല്ഡിഎഫ് സ്ഥാനാര്ത്ഥിയായ എം സ്വരാജിനെതിരെ യുഡിഎഫ് സ്ഥാനാര്ത്ഥി കെ ബാബു 992 വോട്ടുകള്ക്കാണ് വിജയിച്ചത്.
വാര്ത്തകള് അപ്പപ്പോള് ലഭിക്കാന് സമകാലിക മലയാളം ആപ് ഡൗണ്ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്ത്തകള്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


വടകര എംഡിഎംഎ കേസ്: മുഖ്യപ്രതി പിടിയില്; മലബാറിലെ മൊത്തവിതരണക്കാരനെന്ന് പൊലീസ്

തെളിവുണ്ടെങ്കില് FIR ഇടാന് പ്രതികളെ കേള്ക്കണോ?; മാസപ്പടി കേസില് പിണറായിയുടെ അപ്പീല് ഇന്ന് ഹൈക്കോടതിയില്


