ആമ്പല്ലൂരിലെ സ്വാശ്രയ കർഷക സമിതിയുടെ സെക്രട്ടറിയെ ഓഫീസിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി

സ്വാശ്രയ കർഷക സമിതി സെക്രട്ടറി രാജലക്ഷ്മി
Last Updated :20 January 2024, 8:52 am IST

News Now


ആമ്പല്ലൂർ: ആമ്പല്ലൂരിലെ സ്വാശ്രയ കർഷക സമിതിയുടെ സെക്രട്ടറിയെ ഓഫീസിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. മണ്ണംപേട്ട പച്ചളിപ്പുറം തേലൂർ വീട്ടിൽ രമേഷിന്റെ ഭാര്യ രാജലക്ഷ്മിയാണ് (42) മരിച്ചത്. 

വെജിറ്റബിൾ ആൻഡ്​ ഫ്രൂട്ട്സ് പ്രൊമോഷൻ കൗൺസിലിൻറെ കീഴിലുള്ള സ്വാശ്രയ കർഷക സമിതിയുടെ സെക്രട്ടറിയായിരുന്നു രാജലക്ഷമി. ചൊവ്വാഴ്ച രാവിലെ 10 മണിയോടെ ഓഫീസിലെത്തിയ ഉദ്യോഗസ്ഥനാണ് രാജലക്ഷ്മിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. 

ആത്മഹ്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ആത്മഹത്യ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പുതുക്കാട് പൊലീസ് പറഞ്ഞു. മൃതദേഹം തൃശൂർ മെഡിക്കൽ കോളേജിൽ.