
വിനോദയാത്രയിലെ തര്‍ക്കം തീര്‍ക്കാന്‍ വിളിച്ചുവരുത്തി; പ്ലസ് ടു വിദ്യാര്‍ഥികളെ അധ്യാപകനും സുഹൃത്തുക്കളും ക്രൂരമായി മര്‍ദിച്ചു

പയ്യന്നൂര്‍: പ്ലസ് ടു വിദ്യാര്‍ഥികളെ അധ്യാപകന് ക്രൂരമായി മര്‍ദിച്ചെന്ന പരാതിയില്‍ കേസ്. വിനോദയാത്രയ്ക്കിടെ തര്‍ക്കമുണ്ടായതിലെ വൈരാഗ്യമാണ് മര്‍ദനത്തിനു കാരണമെന്നാണ് പൊലീസ് പറയുന്നത്. കണ്ണൂര്‍ പയ്യന്നൂര്‍ ഗവ. ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ താല്‍ക്കാലിക അധ്യാപകന് പുതിയങ്ങാടി സ്വദേശി ലിജോ ജോണിനെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്.
വിനോദയാത്രയ്ക്കിടെ പ്രശ്നം പറഞ്ഞുതീര്‍ക്കാന്‍ എന്ന പേരില്‍ ലിജോ ജോണ്‍ വിദ്യാര്‍ഥികളെ പഴയങ്ങാടിയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്ന് ലിജോ ജോണും സുഹൃത്തുക്കളും ചേര്‍ന്ന് വളഞ്ഞിട്ട് അടിച്ചെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.
നാലു പേര് ചേര്‍ന്ന് ഇരുട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയാണ് മര്‍ദിച്ചത്. വടി ഉപയോഗിച്ചും അടിച്ചു. തിരിച്ച് വീട്ടിലെത്തിയപ്പോള്‍ മര്‍ദനമേറ്റ പാടുകള്‍ കണ്ടതിനെ തുടര്‍ന്ന് വീട്ടുകാരാണ് വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരുക്കേറ്റ മൂന്ന് വിദ്യാര്‍ഥികള്‍ തൃക്കരിപ്പൂരിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
News Now
ഭുവനേശ്വര്‍ കുമാര്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍; ക്രുണാലും ടീമിൽ!

മെസിയുടെ പേരില്‍ തട്ടിപ്പ്: അഴിമതി നിരോധന വകുപ്പ് കൂടി ചുമത്തണമെന്ന് ഡിജിപി; മുന്‍കൂര്‍ അനുമതി തേടി സര്‍ക്കാരിന് ശുപാര്‍ശ

ന്യൂറോ സയന്‍സില്‍ പുതിയ 'വെളിച്ചം'; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
Summary
Teacher Beats Students in Kannur, Temporary teacher from Payyannur and his friends allegedly assault
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


വേല്മുരുകന് 'റിയല്‍ ലൈഫ് സിങ്കം'; വിളിച്ചുവരുത്തി അഭിനന്ദിച്ച് വിജയ്; സ്വന്തം സുരക്ഷ ഉറപ്പാക്കണമെന്ന് ഉപദേശം

'മമ്മൂക്ക ഗുഡ് മോണിങ് പറഞ്ഞപ്പോള്‍ സുരേഷേട്ടന് മിണ്ടാതെ പോയി, എല്ലാവരും ഞെട്ടി; ജോഷി സാര്‍ വിളിച്ചുവരുത്തി പറഞ്ഞത്...'


