കനത്തമഴ: സാങ്കേതിക സര്‍വകലാശാല പരീക്ഷകള്‍ മാറ്റി 

സാങ്കേതിക സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:50 am IST
Edited by :migrator

തിരുവനന്തപുരം: സാങ്കേതിക സര്‍വകലാശാല പരീക്ഷകള്‍ മാറ്റി. വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് കനത്തമഴ പെയ്യുമെന്ന പ്രവചനത്തിന്റെ അടിസ്ഥാനത്തില്‍ ബുധനാഴ്ചയും വെള്ളിയാഴ്ചയും നടത്താനിരുന്ന ബിടെക് രണ്ടാം സെമസ്റ്റര്‍ പരീക്ഷകളാണ് സാങ്കേതിക സര്‍വകലാശാല മാറ്റിവെച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

കനത്തമഴ പ്രവചനം

മഴയുടെ പശ്ചാത്തലത്തില്‍ പിഎസ് സിയും പരീക്ഷകള്‍ മാറ്റിവെച്ചിട്ടുണ്ട്. 21,23 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകളാണ് മാറ്റിവെച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് പിഎസ് സി അറിയിച്ചു.

പിഎസ് സി പരീക്ഷ മാറ്റിവെച്ചു

ഇന്നും നാളെയും മഴ മുന്നറിയിപ്പ് ഇല്ലെങ്കിലും ബുധനാഴ്ച മുതല്‍ മഴ വീണ്ടും ശക്തമാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ബുധനാഴ്ച മുതല്‍ വെള്ളിയാഴ്ച വരെ കേരളത്തില്‍ പരക്കെ മഴ പെയ്യുമെന്നാണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now