
ക്ഷേത്രം തിരുവാഭരണങ്ങള്‍ മോഷ്ടിച്ച് പണയം വെച്ചു; ശാന്തിക്കാരന് അറസ്റ്റില്‍
2020 ഫെബ്രുവരി 2-ാം തിയ്യതിയാണ് പ്രതിയായ അശ്വന്ത് ക്ഷേത്രത്തില്‍ ശാന്തിക്കാരനായി ജോലിക്ക് കയറിയത്. അന്ന് മുതല്‍ ക്ഷേത്രം കമ്മിറ്റി പതിവ് പോലെ അശ്വന്തിനാണ് ശ്രീകോവിലിലെ വിഗ്രഹത്തില്‍ ചാര്‍ത്തുന്നതിനുള്ള സ്വര്‍ണാഭരണങ്ങളുടെയും വെള്ളിപാത്രങ്ങളുടെയും ഓട്ട് പാത്രങ്ങളുടെയും ചുമതല നല്‍കിയിരുന്നത്.

തൃശൂര്‍: മുരിങ്ങൂര്‍ നരസിംഹ മൂര്‍ത്തി ക്ഷേത്രത്തില്‍ വിഗ്രഹത്തില്‍ ചാര്‍ത്തുന്നതിനായി സൂക്ഷിച്ചിരുന്ന 2 പവന് 7 ഗ്രാം തൂക്കം വരുന്ന സ്വര്‍ണാഭരണങ്ങള്‍ ക്ഷേത്രത്തില്‍ നിന്നും മോഷ്ടിച്ച ശാന്തിക്കാരന് പിടിയില്‍. കോഴിക്കോട് അഴീക്കോട് സ്വദേശി തേനായി വീട്ടില്‍ അശ്വന്ത് (34) ആണ് അറസ്റ്റിലായത്.
2020 ഫെബ്രുവരി 2-ാം തിയ്യതിയാണ് പ്രതിയായ അശ്വന്ത് ക്ഷേത്രത്തില്‍ ശാന്തിക്കാരനായി ജോലിക്ക് കയറിയത്. അന്ന് മുതല്‍ ക്ഷേത്രം കമ്മിറ്റി പതിവ് പോലെ അശ്വന്തിനാണ് ശ്രീകോവിലിലെ വിഗ്രഹത്തില്‍ ചാര്‍ത്തുന്നതിനുള്ള സ്വര്‍ണാഭരണങ്ങളുടെയും വെള്ളിപാത്രങ്ങളുടെയും ഓട്ട് പാത്രങ്ങളുടെയും ചുമതല നല്‍കിയിരുന്നത്. കമ്മിറ്റി അംഗങ്ങള്‍ക്ക് ശ്രീകോവിലില്‍ ഉണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ ഇല്ലെന്ന് സംശയം തോന്നിയതിനെത്തുടര്‍ന്ന് അശ്വന്തിനോട് തിരുവാഭരണങ്ങള്‍ കാണിച്ച് തരാന്‍ ആവശ്യപ്പെട്ടു. എല്ലാ കമ്മറ്റി അംഗങ്ങളും വന്നാല്‍ മാത്രമേ കാണിക്കാനാകൂ എന്നായിരുന്നു മറുപടി.
WHAT TO READ NEXT

മോഹന്‍ലാലിനെ സര്‍ക്കാര്‍ ആദരിക്കും; ചടങ്ങ് ശനിയാഴ്ച തിരുവനന്തപുരത്ത്
എല്ലാവരും ചേര്‍ന്ന് ആവശ്യപ്പെട്ടപ്പോള്‍ കുറച്ച് സ്വര്‍ണാഭരണങ്ങള്‍ ചാലക്കുടിയിലെ ബാങ്കില്‍ പണയം വെച്ചതായി അശ്വന്ത് പറഞ്ഞു. തുടര്‍ന്ന് കമ്മിറ്റി അംഗങ്ങളും ഭാരവാഹികളും ചേര്‍ന്ന് പരിശോധിച്ചപ്പോഴാണ് പത്ത് ഗ്രാം തൂക്കം വരുന്ന കാശ് മാല, ഏഴ് ഗ്രാം തൂക്കം വരുന്ന സ്വര്‍ണ്ണ വള, നാല് ഗ്രാം തൂക്കം വരുന്ന സ്വര്‍ണത്തിന്റെ മണിമാല, സ്വര്‍ണത്തിന്റെ രണ്ട് കണ്ണുകള്‍, സ്വര്‍ണത്തിന്റെ നാല് പൊട്ടുകള്‍ എന്നിവ ശ്രീകോവിലില്‍ നിന്ന് നഷ്ടപ്പെട്ടതായി മനസിലാക്കിയത്.
WHAT TO READ NEXT

സിപിഐയില്‍ കൂട്ടരാജി; പറവൂരില്‍ നൂറിലധികം പേര് സിപിഎമ്മിലേയ്ക്ക്
ഉടനെ തന്നെ കമ്മിറ്റിക്കാര് പൊലീസിനെ വിവരം അറിയിക്കുകയും അശ്വന്തിനെ കൊരട്ടി പൊലീസ് സ്റ്റേഷനില്‍ എത്തിച്ച് കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു. അശ്വന്ത് എറണാകുളം ഉദയം പേരൂര്‍ പൊലീസ് സ്റ്റേഷന് പരിധിയിലെ ഒരു തട്ടിപ്പ് കേസില്‍ പ്രതിയാണ്.
News Now
'ഞങ്ങൾക്ക് സമയമില്ല തലേ...വേറെ പണിയുണ്ട്, കുടുംബമുണ്ട്'; പിന്തുണ തേടിയെത്തിയ അജിത്തിനെതിരെ ആരാധകർ

Explainer | 'മാസപ്പടി' കേസില്‍ പിണറായി പ്രതിസ്ഥാനത്ത് വരുന്നത് എങ്ങനെ? നാള്‍വഴികളും ഹൈക്കോടതി വിധിയും

എസ്ഐടിയെ നിയോഗിച്ചത് നിയമോപദേശപ്രകാരം; ഹൈക്കോടതി വിധി സര്‍ക്കാരിന് തിരിച്ചടിയല്ല; രമേശ് ചെന്നിത്തല

ജന്തർ മന്തറിലെ സിജെപി പ്രതിഷേധത്തിന് അനുമതി നിഷേധിച്ചു; ഡൽഹിയിൽ 57 മെട്രോ സ്റ്റേഷനുകൾ അടച്ചേക്കും

Summary
Temple jewels stolen and pawned; Shanthikaran arrested
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'തെറ്റുപറ്റി, ഇനി ആവര്‍ത്തിക്കില്ല; ജീവിതത്തില്‍ ചെയ്ത ഏക നിയമവിരുദ്ധ കാര്യം'; പ്രതികരിച്ച് അശ്വന്ത് കോക്ക്

അശ്വന്ത് കോക്കിന്റെ വാഹനത്തില്‍ എയര്‍ഗണ്ണും പെല്ലറ്റുകളും; ഡ്രൈവിങ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തേക്കും
