
News Now
എൽദോസ് പോളും ട്രീസ ജോളിയും മികച്ച കായികതാരങ്ങൾ; ജി.വി. രാജ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

ആര്‍ലേക്കറെ മാറ്റി; ഓം പ്രകാശ് മാഥൂര്‍ കേരള ഗവര്‍ണര്‍

'വിസ്മയപ്പെട്ടി' തുറന്നപ്പോൾ കോടിശ്വരൻമാർ; വീണ്ടും ബിഗ് ടിക്കറ്റ് ഭാഗ്യം തുണച്ച് മലയാളികൾ

അപ്പീല്‍ നല്കി പിണറായി; ഗ്യാനേഷ് കുമാറിനെതിരെ രാഹുല്‍ സുപ്രീം കോടതിയില്‍; ബിജെപി മുന്‍ എംഎല്‍എയെ നാട്ടുകാര്‍ അടിച്ചുകൊന്നു; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

തിരുവനന്തപുരം: ദാദാസാഹിബ് ഫാല്‍ക്കെ പുരസ്കാരം നേടിയ നടന് മോഹന്‍ലാലിനെ സംസ്ഥാന സര്‍ക്കാര്‍ ആദരിക്കും. ശനിയാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിലാണ് മോഹന്‍ലാലിനെ സര്‍ക്കാര്‍ ആദരിക്കുക. ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് അടക്കമുള്ളവര്‍ പങ്കെടുക്കും.
അടൂരിന് ശേഷം ഫാല്‍ക്കെ അവാര്‍ഡ് ലഭിക്കുന്ന മലയാളിയാണ് മോഹന്‍ലാല്‍. ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവന മാനിച്ചാണ് മോഹന്‍ലാലിന് പുരസ്കാരം. കഴിഞ്ഞ ദിവസമാണ് പരമോന്നത സിനിമ ബഹുമതിയായ ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ് രാഷ്ട്രപതിയുടെ കയ്യില്‍ നിന്നും മോഹന്‍ലാല്‍ ഏറ്റുവാങ്ങിയത്.
അംഗീകാരത്തില്‍ സന്തോഷവും അഭിമാനവുമുണ്ടെന്നാണ് പുരസ്കാരം ഏറ്റുവാങ്ങി മോഹന്‍ലാല്‍ പ്രതികരിച്ചത്. പുരസ്കാരം സിനിമാ മേഖലയ്ക്ക് ആകെയുള്ള അംഗീകാരമാണെന്നും അദ്ദേഹം പറഞ്ഞു. പുരസ്കാരം സ്വപ്നത്തില്‍ പോലും ഉണ്ടായിരുന്നില്ല. തന്റെ ഹൃദയസ്പന്ദനമാണ് സിനിമ എന്നും മോഹന്‍ലാല്‍ പറഞ്ഞു.
Summary
Government to honour Mohanlal; ceremony to be held in Thiruvananthapuram on Saturday
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





