ടെസ്റ്റ് പോസിറ്റിവിറ്റി 22.81; ഇന്ന് മലപ്പുറത്ത് മാത്രം നാലായിരത്തിന് മുകളിൽ കോവിഡ് ബാധിതർ; രോ​ഗികളുടെ ജില്ല തിരിച്ചുള്ള കണക്ക്

ടെസ്റ്റ് പോസിറ്റിവിറ്റി 22.81; ഇന്ന് മലപ്പുറത്ത് മാത്രം നാലായിരത്തിന് മുകളിൽ കോവിഡ് ബാധിതർ; രോ​ഗികളുടെ ജില്ല തിരിച്ചുള്ള കണക്ക്

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:44 am IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് സ്ഥിരീകരിച്ചത് മലപ്പുറം ജില്ലയിൽ. മലപ്പുറത്ത് മാത്രമാണ് ഇന്ന് നാലായിരത്തിന് മുകളിൽ രോ​ഗികൾ. മറ്റ് ജില്ലകളിൽ മൂവായിരത്തിൽ താഴെയാണ് രോ​ഗികളുടെ എണ്ണം. സംസ്ഥാനത്ത് ആകെ ഇന്ന് 25,820 പേർക്കാണ് രോ​ഗം കണ്ടെത്തിയത്. 

മലപ്പുറം 4074, എറണാകുളം 2823, പാലക്കാട് 2700, തിരുവനന്തപുരം 2700, തൃശൂര്‍ 2506, കൊല്ലം 2093, കോഴിക്കോട് 1917, ആലപ്പുഴ 1727, കോട്ടയം 1322, കണ്ണൂര്‍ 1265, ഇടുക്കി 837, പത്തനംതിട്ട 815, കാസര്‍ക്കോട് 555, വയനാട് 486 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,13,205 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.81 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 188 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 7358 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 177 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 24,224 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1328 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now