കാലിൽ തറച്ച മൂന്ന് സെന്റിമീറ്റർ നീളമുള്ള മരക്കുറ്റിയുമായി 80കാരി കഴിഞ്ഞത് മൂന്ന് മാസം; എക്സ്റേയിൽ കണ്ടില്ല; ഒടുവിൽ പുറത്ത്

കാലിൽ തറച്ച മൂന്ന് സെന്റിമീറ്റർ നീളമുള്ള മരക്കുറ്റിയുമായി 80കാരി കഴിഞ്ഞത് മൂന്ന് മാസം; എക്സ്റേയിൽ കണ്ടില്ല; ഒടുവിൽ പുറത്ത്

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:40 am IST

കൊല്ലം: കാലിൽ തറച്ച മരക്കുറ്റിയുമായി ആദിവാസി വയോധിക കഴിഞ്ഞത് മൂന്ന് മാസം. പത്തനാപുരം മുള്ളുമല ആദിവാസി കോളനിയിലെ രമണിയമ്മ (80)യുടെ കാലിലാണ് ഒന്നര ഇഞ്ച് വലുപ്പവും മൂന്ന് സെന്റിമീറ്റർ നീളവുമുള്ള കുറ്റി തറച്ചു കയറിയത്. 

കടുത്ത വേദന സഹിച്ച് കഴിയുകയായിരുന്നു അവർ. എക്സ്റേ എടുത്തിട്ടും കാലിൽ ഒന്നും കണ്ടെത്തിയില്ലെന്നു പറഞ്ഞു പുനലൂർ താലൂക്ക് ആശുപത്രിയിൽ നിന്നു തിരിച്ചയയ്ക്കുകയായിരുന്നെന്നു അർ പറയുന്നു. മൂന്ന് മാസമായി വേദന സഹിച്ചു കഴിഞ്ഞ രമണിയമ്മയുടെ കാലിലെ മുറിവേറ്റ ഭാഗം കഴിഞ്ഞ ദിവസങ്ങളിൽ പഴുത്തു പൊട്ടിയപ്പോഴാണ് കുറ്റിയും പുറത്തെത്തിയത്. 

കുറ്റി കൊണ്ട ദിവസം ആദ്യം എത്തിയത് അലിമുക്കിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ്. ഇവിടുത്തെ ചികിത്സയ്ക്കു ശേഷമാണ് പുനലൂരിലെത്തിയത്. ആശുപത്രി അധികൃതരുടെ അനാസ്ഥയ്ക്കെതിരെ ആദിവാസി വികസന സൊസൈറ്റി പരാതി നൽകുമെന്നു പ്രസിഡന്റ് സന്തോഷ് മുള്ളുമല വ്യക്തമാക്കി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now