
News Now
'ഡയലോഗ് മാറ്റിയപ്പോൾ ഞാൻ ടെൻഷനായി, നീന്തലറിയാത്ത ഒരാൾ നടുക്കടലിൽ വീണാലുള്ള അവസ്ഥ'; 'ജയിലർ 2' അനുഭവം പറഞ്ഞ് സുരാജ്

അഭിഷേകിന്റെ കന്നി സെഞ്ച്വറി; രഞ്ജിയിൽ കേരളം പൊരുതുന്നു

ഒന്നാം ഇന്നിങ്സിൽ 515 റൺസ്; പിടിമുറുക്കി കേരളം

ആഭ്യന്തര വകുപ്പിനെ നയിക്കുന്നത് അടൂരിലെ പാർട്ടി അംഗത്വമില്ലാത്ത ആഭ്യന്തര മന്ത്രി; എസ്എഫ്ഐ
തൊടുപുഴ: കോവിഡ് പോസിറ്റീവായ മോഷണ കേസ് പ്രതി രക്ഷപെട്ടു. തൊടുപുഴ ജില്ലാ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ നിന്നാണ് ചാടിപ്പോയത്. 17കാരനാണ് അധികൃതരുടെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടത്.
പ്രതിക്കായി പൊലീസ് പരിശോധന നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചില്ല. മോഷണ കേസിൽ തൊടുപുഴ പൊലീസ് ശനിയാഴ്ച പുലർച്ചെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തുടർന്ന് നടത്തിയ ആന്റിജൻ ടെസ്റ്റിൽ ഫലം പോസിറ്റീവായി. പ്രതിയെ പ്രവേശിപ്പിച്ച ഐസൊലേഷൻ വാർഡിൽ പൊലീസ് കാവൽ ഏർപ്പെടുത്തിയിരുന്നില്ല.
തൊടുപുഴ ടൗൺഹാളിനു സമീപത്തെ മൊബൈൽ ഷോപ്പിൽ നിന്ന് 11 ഫോണുകളും അനുബന്ധ സാധനങ്ങളും കവർന്ന പ്രതി പട്രോൾ സംഘത്തിന്റെ മുന്നിൽ വന്നുപെടുകയായിരുന്നു. കൂടെയുണ്ടായിരുന്നയാൾ ഓടിരക്ഷപ്പെട്ടു. പുളിമൂട്ടിൽ ജങ്ഷനിലെ പച്ചക്കറിക്കടയിൽ നിന്ന് 5000 രൂപ നഷ്ടപ്പെട്ടതായി പരാതിയുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

