
അന്‍വര്‍ ആദ്യം അറിയിക്കേണ്ടിരുന്നത് മുഖ്യമന്ത്രിയെ; മാധ്യമങ്ങളോട് പറഞ്ഞത് ശരിയോയെന്ന് ആലോചിക്കണം: ടി പി രാമകൃഷ്ണന്‍
പി ശശിയെപ്പറ്റി ഉയര്‍ന്നു വന്ന ആരോപണങ്ങളില്‍, എല്ലാ പരിശോധനയും നടത്തുന്നുണ്ട്

കോഴിക്കോട്: പി വി അന്‍വറിന്റെ ആരോപണങ്ങള്‍ ഇടതുമുന്നണിയെ ബാധിക്കില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ നിശ്ചയദാര്‍ഢ്യം തന്നെയാണ് കേരളത്തിന്റെ ഈ അത്ഭുതകരമായ വികാസത്തിന് കാരണമായി നില്‍ക്കുന്നത്. അതുകൊണ്ട് ഇത്തരം പ്രശ്‌നങ്ങള്‍ പറഞ്ഞതിന്റെ പേരില്‍ എല്‍ഡിഎഫിനെ ബാധിക്കില്ല എന്നു മാത്രമല്ല, തെറ്റുകള്‍ക്കെതിരെ കര്‍ശനമായ നിലപാടെടുത്ത് മുന്നണിയെ കൂടുതല്‍ കര്‍ശനമായി മുന്നോട്ടു കൊണ്ടുപോകാന്‍ സഹായകമാകുമെന്നും ടിപി രാമകൃഷ്ണന്‍ പറഞ്ഞു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
മുഖ്യമന്ത്രിക്കെതിരെ എന്തെല്ലാം ആരോപണങ്ങളാണ് കഴിഞ്ഞകാലങ്ങളിലായി വന്നത്. ഇതെല്ലാം പ്രചരിപ്പിച്ചവരാണല്ലോ മാധ്യമങ്ങളും. അതുകൊണ്ട് വേട്ടയാടുന്നത് ആരാണെന്ന് മനസ്സിലാകുന്നില്ലേ എന്ന് ടിപി രാമകൃഷ്ണന്‍ ചോദിച്ചു. അതാരാണെന്ന് നിങ്ങള്‍ അന്വേഷിച്ചു കണ്ടെത്തിക്കോ. യാഥാര്‍ത്ഥ്യം കേരളത്തിന്റെ സാമൂഹ്യമണ്ഡലത്തിലുണ്ട്. മുഖ്യമന്ത്രിക്കെതിരായ ഓരോ ആരോപണങ്ങളുടേയും മുനയൊടിഞ്ഞത്, ജനങ്ങളെ വിശ്വാസത്തിലെടുത്ത് ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിച്ചതിന്റെ ഫലമായിട്ടാണ്. എല്‍ഡിഎഫ് കണ്‍വീനര്‍ പറഞ്ഞു.
പി ശശിയെപ്പറ്റി ഉയര്‍ന്നു വന്ന ആരോപണങ്ങളില്‍, അതിലെ വിഷയങ്ങള്‍ വരട്ടെ. എല്ലാ വിഷയങ്ങളും നമുക്ക് മനസ്സിലാക്കാമല്ലോ. എല്ലാ പരിശോധനയും നടത്തുന്നുണ്ട്. ശശിക്കെതിരെ ഏതെങ്കിലും കുറ്റാരോപണമുണ്ടെങ്കില്‍ അതെല്ലാം പരിശോധിക്കും. അതാണ് സര്‍ക്കാരിന്റെ സമീപനം. പി വി അന്‍വറിന്റെ വെളിപ്പെടുത്തലില്‍ സര്‍ക്കാര്‍ പ്രതിക്കൂട്ടിലല്ല. പ്രതിപക്ഷ നേതാവ് എത്ര ഘട്ടത്തില്‍ രാജി ആവശ്യപ്പെടുന്നുണ്ട്. അങ്ങനെയാണെങ്കില്‍ ഒരു ഭരണവും കേരളത്തില്‍ നടക്കില്ലല്ലോ എന്നും ടിപി രാമകൃഷ്ണന്‍ പറഞ്ഞു.
അന്‍വര്‍ ആഭ്യന്തര വകുപ്പിനെതിരെ ഒരു ആരോപണവും ഉന്നയിച്ചിട്ടില്ല. ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്കെതിരെയും ഒന്നും പറഞ്ഞിട്ടില്ല. ആഭ്യന്തര വകുപ്പിലെ ചില ഉദ്യോഗസ്ഥന്മാര്‍ക്കെതിരെയാണ് ആരോപണം ഉന്നയിച്ചത്. ആരോപണം പരിശോധിക്കുമെന്നും, കുറ്റവാളികളാണെന്ന് തെളിഞ്ഞാല്‍ ശക്തമായ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. വിഷയം ആദ്യം മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഉന്നയിച്ചത് ശരിയായോയെന്ന് അന്‍വര്‍ ആലോചിക്കണം. വെളിപ്പെടുത്തല്‍ നടത്തുന്നതിന് മുമ്പ് മുഖ്യമന്ത്രിയെ വിവരം അറിയിക്കണമായിരുന്നുവെന്നും ടിപി രാമകൃഷ്ണന്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്ക്ക് ഒരുങ്ങി അമേരിക്ക

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി

Related News


'ശ്രീകൃഷ്ണ ജയന്തി ആര്‍എസ്എസിന്റെ കുത്തകയല്ല; ഉത്സവങ്ങളില്‍ ഇടപെടും; ക്ഷേത്രങ്ങളില്‍ നടക്കുന്നത് ശാഖയും ക്ലാസും; പാര്‍ട്ടി വിദ്യാഭ്യാസത്തിനായി പ്രത്യേകം ആപ്പ്'

'കാന്തപുരത്തിന്റെ ആ കാഴ്ചപ്പാടിനോട് യോജിപ്പില്ല'; സ്ത്രീ സ്വാതന്ത്ര്യ പരാമര്‍ശത്തില്‍ മലേഷ്യന്‍ പ്രധാനമന്ത്രി

