
തിരികൊളുത്തി പഴയിടം; അഞ്ച് ദിവസവും വ്യത്യസ്തമായ പായസങ്ങള്‍, കലോത്സവത്തിന്റെ ഭക്ഷണപ്പുര ഉണര്‍ന്നു
കുട്ടികളില്‍ നിന്ന് ശേഖരിച്ച തേങ്ങയടക്കം പലതരത്തിലുള്ള പച്ചക്കറികള്‍ ഒരു ദിവസം ഭക്ഷണമൊരുക്കുന്നതിന് ഉപയോഗിക്കും

തൃശൂര്‍: കലോത്സവത്തിന്റെ ഭക്ഷണപ്പുര ഉണര്‍ന്നു. ഭക്ഷണ പന്തലില്‍ നടന്ന പാലുകാച്ചല്‍ ചടങ്ങില്‍ പഴയിടം മോഹനന്‍ നമ്പൂതിരി തിരി തെളിയിച്ചു. മന്ത്രി വി. ശിവന്‍കുട്ടി കലവറ നിറയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. നാല് നേരമായി 60,000 പേര്‍ക്ക് ഭക്ഷണം നല്‍കേണ്ടി വരുമെന്നാണ് പ്രതീക്ഷ.
കുട്ടികളില്‍ നിന്ന് ശേഖരിച്ച തേങ്ങയടക്കം പലതരത്തിലുള്ള പച്ചക്കറികള്‍ ഒരു ദിവസം ഭക്ഷണമൊരുക്കുന്നതിന് ഉപയോഗിക്കും. രാവിലെ പ്രാതലിന് പലഹാരവും, ഉച്ചക്ക് പായസത്തോടെയുള്ള സദ്യയും,രാത്രി ചപ്പാത്തിയും ആയിരിക്കുമെന്ന് പഴയിടം മോഹനന്‍ നമ്പൂതിരി പറഞ്ഞു. അഞ്ചുദിവസവും വ്യത്യസ്തമായ പായസങ്ങള്‍ ആയിരിക്കും.
മന്ത്രി കെ രാജന്‍, എംഎല്‍എമാരായ പി. ബാലചന്ദ്രന്‍, എന്‍. കെ അക്ബര്‍, എ സി മൊയ്തീന്‍, സനീഷ് കുമാര്‍ ജോസഫ്, മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ എന്നിവര്‍ സന്നിഹിതരായി. ഇന്നു രാത്രി മുതല്‍ ഭക്ഷണം വിളമ്പിത്തുടങ്ങും.
News Now
Summary
The cafeteria of state school kalolsavam has awakened
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


അഗസ്റ്റിന് സഹോദരന്മാരുടെ സ്ഥാപനങ്ങളില്‍ റെയ്ഡ്, മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്..; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

സംസ്ഥാനത്തിന്റെ നികുതി വരുമാനത്തില്‍ കുതിപ്പ്; ആദ്യ അഞ്ച് മാസത്തില്‍ 9000 കോടിയിലധികം കൂടി, കടവും ഉയര്‍ന്നു


