വീട്ടിലേക്ക് നടന്നു പോകുന്നതിനിടെ കാർ ഇടിച്ചു വീഴ്ത്തി; മീറ്ററുകളോളം വലിച്ചിഴച്ചു; വഴിയാത്രക്കാരന് ദാരുണാന്ത്യം

വീട്ടിലേക്ക് നടന്നു പോകുന്നതിനിടെ കാർ ഇടിച്ചു വീഴ്ത്തി; മീറ്ററുകളോളം വലിച്ചിഴച്ചു; വഴിയാത്രക്കാരന് ദാരുണാന്ത്യം

തോമസ് ദാവീദ്
Last Updated :20 January 2024, 8:47 am IST

തൊടുപുഴ: കാർ ഇടിച്ചു വഴിയാത്രക്കാരൻ മരിച്ചു. ആലക്കോട് കച്ചിറപ്പാറ പാറയ്ക്കൽ തോമസ് ദാവീദ് (സോമൻ-56) ആണ് മരിച്ചത്. ഇടിയുടെ ആഘാതത്തിൽ താഴെ വീണ സോമനെ വലിച്ചിഴച്ച് കാർ ഓടി. കാറിനടിയിൽ കുടുങ്ങിയാണ് മരണം സംഭവിച്ചത്. വെള്ളിയാഴ്ച രാത്രി ആലക്കോട്- ചാലാശേരി റൂട്ടിലായിരുന്നു അപകടം. 

വീട്ടിലേക്ക് നടന്നു പോകുന്നതിനിടയിലാണ് ദാരുണാന്ത്യം ഉണ്ടായത്. കാറിനടിയിൽ കുരുങ്ങിയ സോമനെ മീറ്ററുകളോളം റോഡിലൂടെ വലിച്ചു കൊണ്ട് പോയ കാർ നിർത്താതെ പോകുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. 

പിന്നിൽ നിന്നെത്തിയ കാർ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സോമനെ നാട്ടുകാർ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇടിച്ച ശേഷം നിർത്താതെ പോയ കാർ പിന്നീട് കരിമണ്ണൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. കാറോടിച്ചയാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഭാര്യ: റോസിലി. മക്കൾ: ടോണി, റോണി. മരുമകൾ: അശ്വതി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now