ബസ് കാത്തുനിന്ന വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞു കയറി, വിദ്യാര്‍ഥിനി മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

ആറ്റിങ്ങല്‍ സ്വദേശിയായ ശ്രേഷ്ഠ എം വിജയ്  ആണ് മരിച്ചത്.

അപകടത്തില്‍ മരിച്ച ശ്രേഷ്ഠ
Last Updated :20 January 2024, 9:17 am IST
Edited by :migrator

തിരുവനന്തപുരം: ബസ് കാത്തുനിന്ന വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞു കയറി വിദ്യാര്‍ഥിനി മരിച്ചു. ആറ്റിങ്ങല്‍ സ്വദേശിയായ ശ്രേഷ്ഠ എം വിജയ്  ആണ് മരിച്ചത്. കല്ലമ്പലം വെയിലൂരാണ് അപകടം.

അപകടത്തില്‍ നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കെടിസിടി കോളജിലെ ബിരുദാനന്തര വിദ്യാര്‍ഥിനിയാണ് ശ്രേഷ്ഠ. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. 

ഇന്ന് വൈകീട്ട് മൂന്ന് മണിയോടെയാണ് അപകടം ഉണ്ടായത്. ബസ് സ്റ്റോപ്പില്‍ നിന്ന് വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കൊല്ലം ഭാഗത്തുനിന്ന് വന്ന കാര്‍ നിയന്ത്രണം വിട്ട് ഇടിച്ചുകയറുകയായിരുന്നു. വാഹനത്തിന്റെ ഉടമയേയും ഡ്രൈവറേയും കല്ലമ്പലം പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now