അമേരിക്കയില്‍ നിന്ന് യുഎഇയിലേക്ക്; മുഖ്യമന്ത്രി നാളെ കേരളത്തില്‍ മടങ്ങിയെത്തില്ല

ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയ മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ നാട്ടില്‍ മടങ്ങിയെത്തില്ല

മുഖ്യമന്ത്രി പിണറായി വിജയന്‍, ഫയല്‍ ചിത്രം
Last Updated :20 January 2024, 8:57 am IST
Edited by :migrator

തിരുവനന്തപുരം: ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയ മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ നാട്ടില്‍ മടങ്ങിയെത്തില്ല. യുഎഇയില്‍ വിവിധ എമിറേറ്റുകളില്‍ സന്ദര്‍ശനം നടത്തിയ ശേഷം ഫെബ്രുവരി ഏഴിനാകും അദ്ദേഹം നാട്ടില്‍ തിരിച്ചെത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

ചികിത്സയ്ക്കും പരിശോധനകള്‍ക്കുമായി ജനുവരി 15നാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പുറപ്പെട്ടത്. രണ്ടാഴ്ചയോളം നീളുന്ന ചികിത്സയ്ക്ക് ശേഷം നാളെ നാട്ടില്‍ മടങ്ങിയെത്തുമെന്നായിരുന്നു തീരുമാനിച്ചത്. എന്നാല്‍ നാട്ടിലേക്ക് മടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കേ മുഖ്യമന്ത്രിയുടെ യാത്രാ പരിപാടിയില്‍ മാറ്റം വരുത്തുകയായിരുന്നു.

അമേരിക്കയില്‍ നിന്ന് ദുബൈയിലേക്കാണ് പിണറായി വിജയന്‍ നേരെ പോകുന്നത്. ഒരാഴ്ച യുഎഇയിലെ വിവിധ എമിറേറ്റുകള്‍ സന്ദര്‍ശിക്കുന്ന അദ്ദേഹം, ദുബൈ എക്‌സ്‌പോയിലെ കേരള പവലിയന്‍ ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി ഏഴിനാകും അദ്ദേഹം കേരളത്തിലേക്ക് മടങ്ങിയെത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now