അനധികൃത നിര്‍മാണം കണ്ടെത്തിയ കോര്‍പ്പറേഷന്‍ കെ എം ഷാജിക്ക് നേരത്തെ നോട്ടീസ് നല്‍കിയിരുന്നു

ഫയല്‍ ചിത്രം
Last Updated :20 January 2024, 8:32 am IST

News Now

കോഴിക്കോട്: അനധികൃത നിര്‍മ്മാണം കണ്ടെത്തിയതിനെ തുടര്‍ന്ന്, വീടിന്റെ പ്ലാന്‍ ക്രമപ്പെടുത്തുന്നതിനായി മുസ്ലിം ലീഗ് എംഎല്‍എ കെ എം ഷാജി സമര്‍പ്പിച്ച അപേക്ഷ കോഴിക്കോട് കോര്‍പ്പറേഷന്‍ തള്ളി. പിഴവുകള്‍ തിരുത്തി വീണ്ടും അപേക്ഷ സമര്‍പ്പിക്കണമെന്ന് കോര്‍പ്പറേഷന്‍ സെക്രട്ടറി ഷാജിയെ അറിയിച്ചു. 

അനധികൃത നിര്‍മാണം കണ്ടെത്തിയ കോര്‍പ്പറേഷന്‍ കെ എം ഷാജിക്ക് നേരത്തെ നോട്ടീസ് നല്‍കിയിരുന്നു. അനുമതിക്കായി സമര്‍പ്പിച്ച പ്ലാനിലുള്ളതിനേക്കാള്‍ അളവിലാണ് വീടിന്റെ നിര്‍മാണമെന്നാണ് കണ്ടെത്തല്‍. വേങ്ങേരി വില്ലേജില്‍ കെ.എം.ഷാജി നിര്‍മ്മിച്ച വീട്ടിലാണ്  കോര്‍പറേഷന്‍ ചട്ടലംഘനം കണ്ടെത്തിയത്. 

ഇതേത്തുടര്‍ന്ന് പ്ലാന്‍ ക്രമപ്പെടുത്തണം എന്നാവശ്യപ്പെട്ട് കെ എം ഷാജി കോര്‍പ്പറേഷന് അപേക്ഷ നല്‍കുകയായിരുന്നു. അപേക്ഷയില്‍ പിഴവുകളുണ്ടെന്നും അത് തിരുത്തി വീണ്ടും നല്‍കണമെന്നുമാണ് കോര്‍പ്പറേഷന്‍ ഷാജിയോട് ആവശ്യപ്പെട്ടിട്ടുള്ളത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates