ബെവ്‌കോ ഔട്ട്‌ലെറ്റിലെ ആള്‍ക്കൂട്ടം; കോടതിയലക്ഷ്യ ഹര്‍ജി ഇന്ന് വീണ്ടും ഹൈക്കോടതിക്ക് മുന്‍പില്‍

കഴിഞ്ഞയാഴ്ച കേസ് പരിഗണിച്ചപ്പോൾ സർക്കാരിന് എതിരെ രൂക്ഷ വിമർശനമാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഭാ​ഗത്ത് നിന്നുണ്ടായത്

ഫയല്‍ ചിത്രം
Last Updated :20 January 2024, 8:46 am IST


കൊച്ചി: കോവിഡ് നിയന്ത്രണങ്ങൾക്കിടയിലെ ബെവ്കോയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹർജി ഇന്ന് വീണ്ടും ഹൈക്കോടതിക്ക് മുൻപിൽ.  കഴിഞ്ഞയാഴ്ച കേസ് പരിഗണിച്ചപ്പോൾ സർക്കാരിന് എതിരെ രൂക്ഷ വിമർശനമാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഭാ​ഗത്ത് നിന്നുണ്ടായത്.

മദ്യവിൽപ്പനശാലകളിലെ ആൾത്തിരക്കിലേക്ക് ചൂണ്ടിയായിരുന്നു വിമർശനം. വാഹത്തിനും മരണാനന്തര ചടങ്ങുകൾക്കും 20 പേർ മാത്രം പങ്കെടുക്കുമ്പോൾ ബിവറേജസിനു മുന്നിൽ നൂറുകണക്കിനാളുകളെ അനുവദിക്കുന്നു എന്നാണ് കോടതി ചൂണ്ടിക്കാണിച്ചത്. ബെവ്കോയിലെ തിരക്ക് നിയന്ത്രിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കുവാൻ എക്സൈസ് കമ്മീഷണർക്കും ബെവ്കോ സി.എം.ഡിയ്ക്കും കോടതി നിർദ്ദേശം നൽകിയിരുന്നു.

തിരക്ക് നിയന്ത്രിക്കാൻ നിലവിൽ സ്വീകരിച്ചിട്ടുള്ള നടപടികൾ ബെവ്കോ ഇന്ന് കോടതിയെ അറിയിക്കും. തൃശ്ശൂർ കുറുപ്പം റോഡിലുള്ള ബിവറേജസ് ഔട്ട്ലെറ്റുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹർജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now