ലൈപോസോമല്‍ ആംഫോടെറിസിന്‍ എന്ന മരുന്ന് ചൊവ്വാഴ്ച വൈകുന്നേരം എത്തുമെന്ന് കരുതിയെങ്കിലും കിട്ടിയില്ല

ബ്ലാക്ക് ഫംഗസ് സ്കാൻ ചിത്രം
Last Updated :20 January 2024, 8:44 am IST

News Now

കോഴിക്കോട്: സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് ചികിത്സയ്ക്കുള്ള മരുന്നിന് ക്ഷാമം തുടരുന്നു. ലൈപോസോമല്‍ ആംഫോടെറിസിന്‍ എന്ന മരുന്ന് ചൊവ്വാഴ്ച വൈകുന്നേരം എത്തുമെന്ന് കരുതിയെങ്കിലും കിട്ടിയില്ല. 

ലൈപോസോമല്‍ ആംഫോടെറിസിന്‍ എന്ന ഇഞ്ചക്ഷനാണ് ക്ഷാമം. തിങ്കളാഴ്ച മുതലുള്ള മരുന്ന് ക്ഷാമം നേരിട്ടത്. ഇന്ന് മരുന്ന് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്ത് ഏറ്റവുമധികം ബ്ലാക്ക് ഫംഗസ് രോഗികള്‍ ചികിത്സയിലുള്ളത് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ്. 20 പേരാണ് ഇവിടെ ചികിത്സയിലുള്ളത്. 

ചികിത്സ മുടങ്ങാതിരിക്കാനായി ആംഫോടെറിസിന്‍ എന്ന മരുന്ന്, അളവ് ക്രമീകരിച്ച് രോഗികള്‍ക്ക് നല്‍കുന്നു. ഇന്നലെ വൈകുന്നേരത്തോടെ മരുന്ന് എത്തിക്കുമെന്ന് മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷൻ അറിയിച്ചിരുന്നെങ്കിലും എത്തിയില്ല. 50 വയല്‍ ആംഫോടെറിസിന്‍ മരുന്ന് മാത്രമാണ് എത്തിയത്. ലൈപോസോമല്‍ ആംഫോടെറിസിനും 50 വയലെങ്കിലും അടിയന്തരമായി വേണമെന്നാണ് അധികൃതര്‍ പറയുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates