
'അപൂര്‍വ പൂജകളും വിപുലമായ ഹോമങ്ങളും'; കേരളത്തിലെ ആദ്യ ആഷാഢ നവരാത്രി മഹോത്സവത്തിന് തുടക്കം
ക്ഷേത്രതന്ത്രി കണ്ടിയൂര്‍ നീലമന ഇല്ലത്ത് പ്രശാന്ത് ജി. നമ്പൂതിരിയുടെ മുഖ്യ കാര്‍മ്മികത്വത്തിലാണ് ചടങ്ങുകള്‍

തിരുവനന്തപുരം: കേരളത്തിലെ ആദ്യത്തെ വരാഹി പഞ്ചമിദേവി ക്ഷേത്രമായ പേട്ട കല്ലുമൂട് പഞ്ചമിദേവി ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ ആഷാഢ നവരാത്രി മഹോത്സവത്തിന് തുടക്കമായി. ജൂലൈ 15 മുതല്‍ 23 വരെയാണ് ചടങ്ങുകള്‍. വരാഹി ദേവിക്ക് അതീവ പ്രാധാന്യമുള്ള ഈ ഉത്സവത്തോടനുബന്ധിച്ച് വിപുലമായ ഹോമങ്ങളും അപൂര്‍വ്വ പൂജകളുമാണ് ക്ഷേത്രത്തില്‍ ക്രമീകരിച്ചിരിക്കുന്നത്.
ക്ഷേത്രതന്ത്രി കണ്ടിയൂര്‍ നീലമന ഇല്ലത്ത് പ്രശാന്ത് ജി. നമ്പൂതിരിയുടെ മുഖ്യ കാര്‍മ്മികത്വത്തിലാണ് ചടങ്ങുകള്‍. പ്രത്യേകം തയ്യാറാക്കുന്ന യജ്ഞമണ്ഡപത്തില്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഗായത്രിഹോമം, ഗായത്രിപൂജ, മഹാലക്ഷ്മിഹോമം, നവഗ്രഹ പൂജ, ഭൂവാരാഹി പഞ്ചമി പൂജ, നവാക്ഷരി ഹോമം, ബാല വാഗ്ദേവിപൂജ, ശ്രീ ചക്രപൂജ, മഹാവാരാഹി ഹോമം എന്നിവ ക്ഷേത്രതന്ത്രി കണ്ടിയൂര്‍ നീലമന ഇല്ലത്ത് പ്രശാന്ത് ജി.നമ്പൂതിരിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടക്കും.ഭക്തര്‍ക്ക് സ്വയം പൂജ സമര്‍പ്പിക്കാന്‍ അവസരമൊരുക്കുന്ന 'സിദ്ധിവാരാഹി പഞ്ചമിപൂജ' പ്രതേകതയാണ് കൂടാതെ പഞ്ചമി വിധാനം, വാര്‍ത്താളി വിധാനം എന്നിവയും വിവിധ ദിവസങ്ങളിലായി നടക്കും. ആഷാഢ നവരാത്രി വരാഹി വിശേഷാല്‍ പൂജകള്‍ക്ക് ശേഷം, ദേവി നടയില്‍ ഭക്തിസാന്ദ്രമായ 'വലിയ ഗുരുതി'യോടെ ചടങ്ങുകള്‍ സമാപിക്കും. ഉത്സവ നാളുകളില്‍ ദിവസവും പ്രമുഖ കലാകാരന്മാര് അണിനിരക്കുന്ന 'ആഷാഢ നവരാത്രി നൃത്തസംഗീതോത്സവവും' ക്ഷേത്ര സന്നിധിയില്‍ അരങ്ങേറുമെന്ന് ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു.
WHAT TO READ NEXT

പ്ലസ് വൺ പരീക്ഷാഫലം വെള്ളിയാഴ്ച; ഈ സൈറ്റുകളിൽ ഫലം അറിയാം
The first Ashada Navaratri Festival in Kerala has commenced
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത





