കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതിയുടെ ആദ്യ യോഗം ഇന്ന് ; എന്‍സിപി നിലപാട് ചര്‍ച്ചയാകും ; ഐശ്വര്യ കേരള യാത്ര ഇന്ന് എറണാകുളം ജില്ലയില്‍

എന്‍സിപി ഇടതുമുന്നണി വിട്ടു വരികയാണെങ്കില്‍ സ്വീകരിക്കേണ്ട നിലപാടുകളെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്യും

രമേശ് ചെന്നിത്ത, മുല്ലപ്പള്ളി രാമചന്ദ്രൻ, ഉമ്മൻചാണ്ടി / ഫയല്‍ ചിത്രം
Last Updated :20 January 2024, 8:40 am IST

കൊച്ചി: കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതിയുടെ ആദ്യ യോഗം ഇന്ന് കൊച്ചിയില്‍ ചേരും. സമിതിയുടെ രൂപീകരണത്തിന് ശേഷമുള്ള ആദ്യ യോഗമാണിത്. തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളെക്കുറിച്ച് ആലോചിക്കാനാണ് ഇന്ന് സമിതി യോഗം ചേരുന്നത്. 

രാത്രി ഒന്‍പത് മണിക്ക് എറണാകുളം ഗസ്റ്റ് ഹൗസില്‍ ചേരുന്ന യോഗത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലും പങ്കെടുക്കും. പ്രചാരണ സമിതി അധ്യക്ഷന്‍ ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരും യോഗത്തില്‍ പങ്കെടുക്കും. 

എന്‍സിപി ഇടതുമുന്നണി വിട്ടു വരികയാണെങ്കില്‍ സ്വീകരിക്കേണ്ട നിലപാടുകളെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്യും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര ഇന്ന് എറണാകുളം ജില്ലയിലാണ് പര്യടനം നടത്തുന്നത്. രാവിലെ പത്തിന് അങ്കമാലിയില്‍ യാത്രയ്ക്ക് തുടക്കമാകും. 

തുടര്‍ന്ന് ആലുവ, കളമശേരി, പറവൂര്‍, വഴി വൈകീട്ട് ആറിന് കൊച്ചി മറൈന്‍ ഡ്രൈവില്‍ സമാപിക്കും.  ആലുവയിലെ യോഗത്തില്‍ മുല്ലപ്പളളി രാമചന്ദ്രനും മറൈന്‍ഡ്രൈവിലെ യോഗത്തില്‍ ഉമ്മന്‍ചാണ്ടിയും കെ സി വേണുഗോപാലും പങ്കെടുക്കുന്നുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now