ഇന്നലെ രാത്രി 7.30 ഓടെയാണ് ഷൈജാമോളെ സുഹൃത്തും പാലാ സ്വദേശിയുമായി ഷിബു ചാക്കോ പെട്രോളൊഴിച്ച് തീകൊളുത്തിയത്.

The friend poured petrol and lit the fire; The woman died while undergoing treatment in Alappuzha
ഷൈജാമോള്‍ക്ക് 80 ശതമാനത്തിലധികം പൊള്ളലേറ്റിരുന്നുSource by : വിഡിയോ സ്ക്രീന്‍ഷോട്ട്
Last Updated :10 November 2024, 3:21 pm IST

News Now

കൊല്ലം: അഴീക്കലില്‍ സുഹൃത്ത് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ യുവതിയും മരിച്ചു. ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അഴീക്കല്‍ സ്വദേശി ഷൈജാമോള്‍.

ഇന്നലെ രാത്രി 7.30 ഓടെയാണ് ഷൈജാമോളെ സുഹൃത്തും പാലാ സ്വദേശിയുമാ ഷിബു ചാക്കോയാണ് പെട്രോളൊഴിച്ച് തീകൊളുത്തിയത്. 80 ശതമാനത്തിലധികം പൊള്ളലേറ്റ ഷൈജാമോളെ ആദ്യം ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

ഇന്ന് ഉച്ചയോടുകൂടിയാണ് ഷൈജാമോളുടെ മരണം സംഭവിച്ചത്. ഷൈജാമോളെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ ബഹളം കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും ഷിബു ചാക്കോയും സ്വയം പെട്രോളിച്ച് തീ കൊളുത്തുകയായിരുന്നു. ഇന്നലെ രാത്രി തന്നെ ഷിബു ചാക്കോ മരിച്ചിരുന്നു. ഏറെക്കാലം ഷൈജാമോളും ഷിബു ചാക്കോയും ഒന്നിച്ചു കഴിഞ്ഞിരുന്നവരാണ്. ഷിബു ചാക്കോ നിരവധി കേസുകളില്‍ പ്രതിയാണ്. അച്ഛനും അമ്മയ്ക്കുമൊപ്പം താമസിച്ചിരുന്ന ഷൈജാമോളെ വീട്ടില്‍ കയറിയാണ് തീ കൊളുത്തി കൊലപ്പെടുത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates