സെൽഫി എടുക്കുന്നതിനിടെ കല്ലടയാറ്റിൽ ഒഴുക്കിൽപ്പെട്ട് കാണാതായി; പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി

ഇന്നലെ രാവിലെയാണ് അപകടമുണ്ടായത്. അപർണയും മറ്റ് രണ്ട് സുഹൃത്തുക്കളുമാണ് കല്ലടയാറ്റിൽ  സെൽഫി എടുക്കാനായി എത്തിയത്

ടെലിവിഷൻ ദൃശ്യം
Last Updated :20 January 2024, 9:02 am IST
Edited by :migrator

കൊല്ലം: പത്തനാപുരത്ത് കല്ലടയാറ്റിൽ ഒഴുക്കിൽപ്പെട്ട് കാണാതായ പത്തനംതിട്ട കൂടൽ സ്വ​ദേശി അപർണയുടെ മൃതദേഹം കണ്ടെത്തി. കുറ്റിമൂട്ടിൽ വച്ചാണ് പെൺകുട്ടി ഒഴുക്കിൽപ്പെട്ടത്. ഇവിടെ നിന്ന് രണ്ടര കിലോമീറ്റർ അകലെയാണ് മൃത​ദേഹം കണ്ടെത്തിയത്. 

ഇന്നലെ ഉച്ചയ്ക്കാണ് അപകടമുണ്ടായത്. അപർണയും മറ്റ് രണ്ട് സുഹൃത്തുക്കളുമാണ് കല്ലടയാറ്റിൽ  സെൽഫി എടുക്കാനായി എത്തിയത്. അതിനിടെയാണ് അപകടമുണ്ടായത്. 

അപർണയടക്കം മൂന്ന് പേരും ഒഴുക്കില്‍പ്പെട്ടു. ഇതിൽ രണ്ട്  പെണ്‍കുട്ടികളെ രക്ഷപ്പെടുത്തിയിരുന്നു. എന്നാൽ അപർണയെ രക്ഷിക്കാൻ സാധിച്ചില്ല. ഇന്നലെ മുതൽ അപർണയ്ക്കായി തിരച്ചിൽ നടത്തുന്നുണ്ടായിരുന്നു. അതിനിടെയാണ് മൃത​ദേഹം കണ്ടെത്തിയത്. 

ഈ വാർത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now