News Now
ശബരിമലയിലേക്ക് കൂടുതല് കെഎസ്ആര്ടിസി ബസുകള്; മണ്ഡലപൂജക്ക് 461, മകരവിളക്കിന് 561
ഖുല വഴി വിവാഹമോചനം; മഹറും സ്വർണ്ണാഭരണങ്ങളും ഭർത്താവിന് തിരികെ നൽകണമെന്ന് കുടുംബ കോടതി ഉത്തരവ്
മണ്ഡല-മകരവിളക്ക് തീര്ത്ഥാടനം; മുഖ്യമന്ത്രിയും ദേവസ്വംമന്ത്രിയും നാളെ ശബരിമലയില്

മിസോറമിനെ 83 റൺസിൽ ഒതുക്കി; കേരള വനിതകൾക്ക് തകർപ്പൻ ജയം

കോട്ടയം: മല്സ്യക്കുളം നിര്മ്മിക്കുന്നതിനായി നിലം കുഴിച്ചപ്പോള് പൊങ്ങിവന്നത് അസ്ഥികൂടം. അസ്ഥികൂടം കണ്ടെത്തിയ സ്ഥലത്ത് പരിശോധന നടത്തിയപ്പോള് കൂടുതല് മൃതദേഹാവശിഷ്ടങ്ങള് കണ്ടെത്തി. കോട്ടയത്തെ വൈക്കം ചെമ്മനത്തുകരയിലാണ് സിനിമാകഥയെ അനുസ്മരിപ്പിക്കുന്ന സംഭവം.
അസ്ഥികൂടം കണ്ടെത്തിയ ഭാഗത്ത് അഞ്ചടിയോളം താഴ്ചയില് നിന്ന് കൂടുതല് അസ്ഥി കഷണങ്ങള് കണ്ടെത്തുകയായിരുന്നു. അസ്ഥികൂടം ഫോറന്സിക് പരിശോധനയ്ക്ക് അയക്കും. മരിച്ചയാളുടെ ലിംഗ നിര്ണയം, മൃതദേഹത്തിന്റെ കാലപ്പഴക്കം, മരിച്ചതെങ്ങനെ തുടങ്ങിയ കാര്യങ്ങള് ശാസ്ത്രീയ പരിശോധനയിലൂടെ കണ്ടെത്താനാണ് പൊലീസ് നീക്കം.
വര്ഷങ്ങളായി പുല്ലും പായലും നിറഞ്ഞ് കിടന്ന സ്ഥലത്ത് നിന്നാണ് അസ്ഥികൂടം കണ്ടെത്തിയത്. തൊട്ടടുത്തുള്ള കരിയാറിന് കുറുകെ കടത്തുണ്ടായിരുന്ന ഈ ഭാഗത്ത് പ്രളയത്തില് വെള്ളം കയറിയിരുന്നു. ആറ്റിലൂടെ ഒഴുകി വന്ന മൃതദേഹം ഇവിടെ തങ്ങി നിന്നതാണോയെന്ന സംശയവും ഉയരുന്നുണ്ട്. വര്ഷങ്ങള്ക്ക് മുമ്പ് പ്രദേശത്തുനിന്നും കാണാതായവരുടെ പട്ടിക തയ്യാറാക്കാനും പൊലീസ് ശ്രമം തുടങ്ങി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

