മാനസിക വിഭ്രാന്തിയുള്ള മകന്‍ അമ്മയെ മരവടി കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി
മാനസിക വിഭ്രാന്തിയുള്ള മകന്‍ അമ്മയെ മരവടി കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി

തൃശൂര്‍: മാനസിക വിഭ്രാന്തിയുള്ള മകന്‍ അമ്മയെ മരവടി കൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തി. വരന്തരപ്പിള്ളി പൗണ്ട് കച്ചേരിക്കടവ്(മൊയലന്‍ പടി) കിഴക്കൂടന്‍ വീട്ടില്‍ പരേതനായ ജോസിന്റെ ഭാര്യ എല്‍സി എന്ന മണി (75) ആണ് മരിച്ചത്.
ഇന്നു രാവിലെ അയല്‍വാസികളാണ് എല്‍സി വീട്ടിനുള്ളില്‍ മരിച്ചുകിടക്കുന്നതായി പൊലീസ് സ്‌റ്റേഷനില്‍ അറിയിച്ചത്. എല്‍സിയും മകന്‍ ജോര്‍ജും (44) ആണ് വീട്ടില്‍ താമസം. ജോര്‍ജ് മാനസിക വിഭ്രാന്തിയുള്ളയാളാണ്.
ജോര്‍ജിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ജോര്‍ജ് അമ്മയെ മരവടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയതാകാമെന്നാണ് പ്രാഥമിക നിഗമനം.
എട്ടു മാസം മുമ്പ് ജോര്‍ജിനെ ചികിത്സയ്ക്കു കൊണ്ടുപോകുന്നതിനു സഹായിക്കാനായി പൊലീസ് എത്തിയിരുന്നു. അന്ന് അഡീഷണല്‍ എസ്‌ഐയെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവം ഉണ്ടായിട്ടുണ്ട. കുറെക്കാലം ജോര്‍ജ് മാനസീക ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്നു. ചികിത്സ കഴിഞ്ഞ് 6 മാസത്തോളമായി അമ്മയും മകനും ഒരുമിച്ച് വീട്ടില്‍ താമസിച്ചു വരികയായിരുന്നു
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ഉടുമ്പന്‍ചോലയില്‍ കെകെ ജയചന്ദ്രനെ പരാജയപ്പെടുത്താന്‍ സിപിഎം നേതാക്കള്‍ സമീപിച്ചു; വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ് നേതാവ്

ഡല്‍ഹിയില്‍ 'ലോക്ക്ഡൗണ്‍'; കെകെ സുരേന്ദ്രന് ഒടുവില്‍ നീതി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

മുത്തങ്ങ സമരത്തിനിടെ പൊലീസ് മര്‍ദ്ദനമേറ്റ കെ കെ സുരേന്ദ്രന് ഒടുവില്‍ നീതി; 12.5 ലക്ഷം രൂപ നല്കാന് സര്‍ക്കാര്‍ ഉത്തരവ്

'പ്രധാനമന്ത്രി അംബാനി; ബിജെപിക്ക് റിലയന്‍സ് നല്‍കിയത് 385 കോടി'; റിപ്പോര്‍ട്ട് പങ്കുവച്ച് ഇലോണ്‍ മസ്ക്

Related News