
മൊബൈല്‍ പൈലിങ് വാഹനം ഇടിച്ച് ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് ഏജന്റ് കെ വി സോമന് മരിച്ചു
ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് ഏജന്റ് നന്തികുളങ്ങര കുറുപ്പംതറ കെ വി സോമന്(72) വാഹനാപകടത്തില്‍ മരിച്ചു

കൊച്ചി: ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് ഏജന്റ് നന്തി കുളങ്ങര കുറുപ്പംതറ കെ വി സോമന്(72) വാഹനാപകടത്തില്‍ മരിച്ചു. പറവൂര്‍- ആലുവ റോഡില്‍ ചേന്ദമംഗലം കവലയില്‍ വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം.
ചേന്ദമംഗലം കവലയില്‍ പടിഞ്ഞാറു ഭാഗത്തുനിന്നും വരികയായിരുന്ന പൈലിങ് വാഹനം ഇടതു വശത്തുനിന്നും കടന്നുവന്ന കാറിലിടിച്ച ശേഷം നിയന്ത്രണം വിട്ട് കിഴക്കുഭാഗത്തുനിന്നും സൈക്കിളില്‍ വരികയായിരുന്ന സോമനെ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് വലതുവശത്തെ കെട്ടിടത്തില്‍ ഇടിച്ചുകയറിയാണ് ലോറി നിന്നത്. ഇടിയുടെ ആഘാതത്തില്‍ പഴക്കമേറെയുള്ള രണ്ടു നിലകളുള്ള കല്ലുങ്കല്‍ ബില്‍ഡിംഗ് തകര്‍ന്നു. സംഭവത്തില്‍ മറ്റു രണ്ടുപേര്‍ക്ക് കൂടി പരിക്കേറ്റുണ്ട്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഗുരുതര പരിക്കേറ്റ സോമന് അപകടസ്ഥലത്തുവച്ചു തന്നെ മരണം സംഭവിച്ചു. 43 വര്‍ഷമായി ഏജന്റായി പ്രവര്‍ത്തിക്കുന്ന സോമന് നന്തികുളങ്ങരയിലെ വീട്ടില്‍ നിന്നും പറവൂരില്‍ പത്രവിതരണത്തിനു വരികയായിരുന്നു.
നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിലേയ്ക്കു പോകാന്‍ ചേന്ദമംഗലം റോഡിലൂടെ കവലയിലെത്തിയ കാര്‍ ഓടിച്ചിരുന്ന കൊടുങ്ങല്ലൂര്‍ എടവിലങ്ങ് ചിറ്റേഴത്ത് മോഹന്‍കുമാറിന്റെ മകന് സവേദിനെ (20) കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അപകടമുണ്ടാക്കിയ പൈലിങ് വാഹനത്തില്‍ കുടുങ്ങിപ്പോയ ഡ്രൈവറെ വാഹനത്തിന്റെ ക്യാമ്പിന് വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ഇയാളുടെ പരിക്ക് സാരമുള്ളതല്ല.
ഭാര്യ: കെ സി രമ
മക്കള്‍: വര്‍ഷ, മേഘ
മരുമക്കള്‍: സിബുപടിക്കല്(മാലിദ്വീപ്), വി ജെ അനീഷ് (ദുബൈ)
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

'കുറ്റകൃത്യം ചെയ്താൽ തീർന്നുപോകുമെന്ന ഭയം ക്രിമിനലുകളിൽ ഉണ്ടാക്കണം': സുപ്രീം കോടതി




