പാലാരിവട്ടം മേല്‍പ്പാലം മാര്‍ച്ച് ആറിന് തുറക്കും ?; ഭാരപരിശോധന 27 മുതല്‍

ഭാരപരിശോധന പൂര്‍ത്തിയാക്കി മാര്‍ച്ച് 5 ന് പാലത്തിന്റെ പ്രധാനപണികളെല്ലാം തീര്‍ക്കുമെന്ന് ഡിഎംആര്‍സി അധികൃതര്‍ വ്യക്തമാക്കി

പാലാരിവട്ടം പാലം നിര്‍മ്മാണം പുരോഗമിക്കുന്നു / ഫയല്‍ ചിത്രം
Last Updated :20 January 2024, 8:41 am IST
Edited by :migrator

കൊച്ചി : പാലാരിവട്ടം മേല്‍പ്പാലം മാര്‍ച്ച് ആറിന് ഗതാഗതത്തിന് തുറന്നുകൊടുക്കാന്‍ സാധ്യത. ഇതിന് മുന്നോടിയായി പാലത്തിലെ ഭാരപരിശോധന ഈ മാസം 27 മുതല്‍ മാര്‍ച്ച് നാലു വരെ നടത്തും. പാലത്തിലെ ടാറിങ്ങ് ഇന്നലെ ആരംഭിച്ചിരുന്നു. 

ഭാരപരിശോധന പൂര്‍ത്തിയാക്കി മാര്‍ച്ച് 5 ന് പാലത്തിന്റെ പ്രധാനപണികളെല്ലാം തീര്‍ക്കുമെന്ന് ഡിഎംആര്‍സി അധികൃതര്‍ വ്യക്തമാക്കി. അഞ്ചാം തീയതി വൈകീട്ടോടെ പാലം സര്‍ക്കാരിന് കൈമാറുമെന്നാണ് ഡിഎംആര്‍സി അറിയിച്ചിട്ടുള്ളത്. 

അതിന് ശേഷം എപ്പോള്‍ വേണമെങ്കിലും ഉദ്ഘാടനം നടത്താമെന്നതിനാല്‍, ആറിന് തന്നെ ഉദ്ഘാടനം നടക്കുമെന്നാണ് സൂചന. ഡിഎംആര്‍സിയുടെ മേല്‍നോട്ടത്തില്‍, ഊരാളുങ്കല്‍ സൊസൈറ്റിയാണ് പാലം പുനര്‍ നിര്‍മ്മാണം റെക്കോഡ് വേഗത്തില്‍ പൂര്‍ത്തിയാക്കുന്നത്. 

സെപ്റ്റംബര്‍ 28 നാണ് പുനര്‍ നിര്‍മ്മാണം തുടങ്ങിയത്. പണി പൂര്‍ത്തിയാക്കാന്‍ ജൂണ്‍ വരെ സമയം അനുവദിച്ചെങ്കിലും, മൂന്നുമാസം മുമ്പേ പണി തീര്‍ക്കാന്‍ കഴിഞ്ഞത് ഡിഎംആര്‍സിക്ക് നേട്ടമാണ്. വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ക്കു പുറമേ, പാലാരിവട്ടം പാലം കൂടി തുറക്കുന്നതോടെ, കൊച്ചിയിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകും. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now