ഇടതുപക്ഷമാണ് ശരിയെന്നു ജനം വിധിയെഴുതി; സംഘപരിവാര്‍ രാഷ്ട്രീയത്തിന് കേരളത്തില്‍ ഇടമില്ലെന്നു വിഎസ് 

ഫയല്‍ ചിത്രം
Last Updated :20 January 2024, 8:43 am IST

News Now

തിരുവനന്തപുരം: വലതു രാഷ്ട്രീയത്തിന്റെ ജീര്‍ണത തിരിച്ചറിഞ്ഞ കേരള ജനത ഇടതുപക്ഷമാണ് ശരിയെന്നു വിധിയെഴുതിയെന്ന് മുതിര്‍ന്ന സിപിഎം നേതാവ് വിഎസ് അച്യുതാനന്ദന്‍. സംഘപരിവാര്‍ രാഷ്ട്രീയത്തിന് കേരള മണ്ണില്‍ ഇടമില്ലെന്നും വിഎസ് പറഞ്ഞു. 

വിഎസിന്റെ കുറിപ്പ്: 

ഇടതുപക്ഷ ജനാധിപത്യമുന്നണി തുടര് ഭരണം ഉറപ്പാക്കിയിരിക്കുകയാണ്.  വലതുപക്ഷരാഷ്ട്രീയത്തിന്റെ ജീര്ണത തിരിച്ചറിഞ്ഞ ജനങ്ങള് ഇടതുപക്ഷമാണ് ശരി എന്ന് വിധിയെഴുതിക്കഴിഞ്ഞു.  സംഘപരിവാര് രാഷ്ട്രീയത്തിന് കേരളത്തിന്റെ മണ്ണില് ഇടമില്ല എന്നാണ് മനസ്സിലാക്കാന് കഴിയുന്നത്.  വന് ഭൂരിപക്ഷത്തോടെ ഇടതുപക്ഷത്തെ പിന്തുണച്ച കേരളത്തിലെ ജനങ്ങളോടുള്ള കൃതജ്ഞത രേഖപ്പെടുത്തുന്നു.

്അനാരോഗ്യം മൂലം വിശ്രമിക്കുന്ന വിഎസ് ഇക്കുറി തെരഞ്ഞെടുപ്പു  പ്രചാരണ രംഗത്തുണ്ടായിരുന്നില്ല. തിരുവനന്തപുരത്ത് മകന്റെ വീ്ട്ടില്‍ കഴിയുന്ന വിഎസിന് ഇക്കുറി ആലപ്പുഴയിലെത്തി വോട്ടു ചെയ്യാനും കഴിഞ്ഞിരുന്നില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates