കുട ട്രെയിനില്‍ ഉടക്കി; റെയില്‍ പാളം മുറിച്ചുകടന്ന 72കാരന്‍ വീണുമരിച്ചു

ട്രെയിന്‍ വരുന്നതറിയാതെ പാളം മുറിച്ചുകടന്ന വയോധികന്‍ കുട ട്രെയിനില്‍ ഉടക്കി വീണു മരിച്ചു

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:50 am IST
Edited by :migrator

ആലപ്പുഴ:  ട്രെയിന്‍ വരുന്നതറിയാതെ പാളം മുറിച്ചുകടന്ന വയോധികന്‍ കുട ട്രെയിനില്‍ ഉടക്കി വീണു മരിച്ചു. ആരോഗ്യവകുപ്പ് റിട്ട. നഴ്‌സിങ് അസിസ്റ്റന്റ് തുമ്പോളി തീര്‍ഥശേരി കമ്പിയില്‍വീട്ടില്‍ ശിവന്‍ (72) ആണു മരിച്ചത്. 

നോണ്‍ ടൗണ്‍ തുമ്പോളി ഗുരുമന്ദിരത്തിനു സമീപം ഇന്നലെ വൈകിട്ട് 5.30ന് ആയിരുന്നു അപകടം. ഗുരുമന്ദിരത്തില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ കൂടിയായ ശിവന്‍ ഗുരുമന്ദിരത്തിലെ ചടങ്ങില്‍ പങ്കെടുത്ത ശേഷം വീട്ടിലേക്കു മടങ്ങാന്‍ റെയില്‍പാത മുറിച്ചുകടന്നതിന് പിന്നാലെയാണ് അപകടം നടന്നത്. 

പാളം കടന്ന് മറുവശത്ത് എത്തിയെങ്കിലും കുട ട്രെയിനില്‍ ഉടക്കി തെറിച്ചുവീണ് തല്‍ക്ഷണം മരിക്കുകയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now