മഴുകൊണ്ട് മകന്‍ തലയ്ക്കടിച്ചു; അച്ഛന് പിന്നാലെ അമ്മയും മരിച്ചു 

ചൊവ്വാഴ്ച രാത്രി ഏഴ് മണിയോടെ അവിണിശേരിയിലെ വീട്ടില്‍ വെച്ചാണ് മാതാപിതാക്കളെ പ്രദീപ് മഴു കൊണ്ട് അടിച്ച

കൊല്ലപ്പെട്ട രാമകൃഷ്ണനും തങ്കമണിയും
Last Updated :20 January 2024, 8:48 am IST

തൃശൂര്‍: മകന്റെ മുഴ കൊണ്ടുള്ള അടിയേറ്റ് അച്ഛന്‍ മരിച്ചതിന് പിന്നാലെ അമ്മയും മരണത്തിന് കീഴടങ്ങി. അവണിശേരി കറുത്തേടത്ത് രാമകൃഷ്ണനും ഭാര്യ തങ്കമണിയുമാണ് മകന്റെ ആക്രമണത്തില്‍ മരിച്ചത്. 

ചൊവ്വാഴ്ച രാത്രി ഏഴ് മണിയോടെ അവിണിശേരിയിലെ വീട്ടില്‍ വെച്ചാണ് മാതാപിതാക്കളെ പ്രദീപ് മഴു കൊണ്ട് അടിച്ചത്. തലയ്ക്കടിയേറ്റ് ഗുരുതരാവസ്ഥയിലായ ഇവരെ ആദ്യം തൃശൂര്‍ ജനറല്‍ ആശുപത്രിയിലെത്തിച്ചു. പിന്നാലെ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. 

ചൊവ്വാഴ്ച രാത്രിയോടെ രാമകൃഷ്ണന്‍ മരിച്ചു. ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന ഭാര്യ തങ്കമണി ബുധനാഴ്ച രാവിലെയോടെയും മരണത്തിന് കീഴടങ്ങി. പ്രദീപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രദീപ് സ്ഥിരം മദ്യപാനിയാണെന്ന് നാട്ടുകാര്‍ പറയുന്നു. സ്വന്തം ഭാര്യയേയും മകളേയും ഉപദ്രവിച്ചതിനെ തുടര്‍ന്ന് അവര്‍ സ്വന്തം വീട്ടിലേക്ക് പോയിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now