കൊല്ലത്ത് തൂക്കുപാലത്തിന് തീയിട്ടു

കൊട്ടാരക്കര കുളക്കട തൂക്കുപാലത്തിന് സാമൂഹിക വിരുദ്ധര്‍ തീയിട്ടു

കൊല്ലത്ത് തൂക്കുപാലത്തിലെ തീ അണയ്ക്കുന്ന ദൃശ്യം
Last Updated :20 January 2024, 8:59 am IST

കൊല്ലം: കൊട്ടാരക്കര കുളക്കട തൂക്കുപാലത്തിന് സാമൂഹിക വിരുദ്ധര്‍ തീയിട്ടു. കാല്‍നടയാത്രയ്ക്കായി കല്ലടയാറിന് കുറുകെ സ്ഥാപിച്ചിരുന്ന തൂക്കുപാലത്തിനാണ് തീയിട്ടത്. 

ഇന്നലെ രാത്രി 11മണിക്കാണ് സംഭവം. തീ ഉയരുന്നത് കണ്ട് നാട്ടുകാരും അഗ്നിശമനസേനയും സംയുക്തമായാണ് തീയണച്ചത്. ചപ്പുചവറുകള്‍ക്ക് തീയിട്ടപ്പോള്‍ ആളിപടര്‍ന്നതാകാമെന്നാണ് പ്രാഥമിക നിഗമനം.

കുളക്കട പഞ്ചായത്താണ് പാലം നിര്‍മ്മിച്ചത്. 2018ല്‍ ബലക്ഷയത്തെ തുടര്‍ന്ന് ജില്ലാ കലക്ടര്‍ കാല്‍നടയാത്ര നിരോധിച്ചിരുന്നു. വിദ്യാര്‍ഥികള്‍ അടക്കം പ്രതിദിനം നൂറ് കണക്കിന് ആളുകള്‍ക്ക് പ്രയോജനം ചെയ്യുന്ന തൂക്കുപാലം പുതുക്കി പണിയണമെന്ന ആവശ്യം ശക്തമായിരുന്നു. അതിനിടെയാണ് സംഭവം നടന്നത്. 

Related Article

അകത്തെ ദൃശ്യങ്ങൾ വരെ ഒപ്പിയെടുക്കും, വാഹനങ്ങളെ നിരീക്ഷിക്കാൻ അത്യാധുനിക ക്യാമറകൾ; നിയമലംഘനം ഓട്ടോമാറ്റിക്കായി പിടികൂടും

മദ്യനയത്തെ സിപിഐ എതിര്‍ത്തിട്ടില്ല : കോടിയേരി ബാലകൃഷ്ണന്‍

ഐടി പാര്‍ക്കുകളില്‍ ബാര്‍: കമ്പനികള്‍ക്ക് ക്ലബ് രൂപീകരിച്ച് ലൈസന്‍സിന് അപേക്ഷിക്കാം; എക്‌സൈസ് കമ്മീഷണറുടെ ശുപാര്‍ശ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now