സഹസ്രയ്ക്ക് പിന്നാലെ സഹസ്രിക; അമ്മത്തൊട്ടിലില്‍ ആയിരത്തി ഒന്ന് കുഞ്ഞുങ്ങള്‍

ശനിയാഴ്ച ഉച്ചയ്ക്ക് 1.30 ന് രണ്ട് മാസം പ്രായവും 4.200 കി.ഗ്രാം ഭാരവുമുള്ള കുരുന്നിനെ അമ്മത്തൊട്ടിലില്‍ എത്തിയത്.

The total number of babies received in the state's "Ammathottil"
സംസ്ഥാനത്തെ അമ്മത്തൊട്ടിലില്‍ എത്തിയ കുഞ്ഞുങ്ങളുടെ ആയിരത്തി ഒന്നായി. പ്രതീകാത്മക ചിത്രം
Edited by :Sujith
Last Updated :8 ഓഗസ്റ്റ് 2026, 9:32 pm IST

കോഴിക്കോട്: ബീച്ച് ആശുപത്രിക്ക് സമീപത്തെ അമ്മത്തൊട്ടിലില്‍ ഒരു കുഞ്ഞു കൂടി എത്തിയതോടെ സംസ്ഥാനത്തെ അമ്മത്തൊട്ടിലില്‍ എത്തിയ കുഞ്ഞുങ്ങളുടെ ആയിരത്തി ഒന്നായി. കോഴിക്കോട്ടെ അമ്മ തൊട്ടിലില്‍ ഇതുവരെ പതിനൊന്ന് കുട്ടികളാണ് എത്തിയത്. നേരത്തെ ആയിരമാതായി എത്തിയ കുഞ്ഞിന് സഹസ്ര എന്നായിരുന്നു പേരിട്ടത്. ആയിരത്തി ഒന്നാമത്തെ കുട്ടിക്ക് സഹസ്രിക എന്നാണ് പേരിട്ടിരിക്കുന്നത്.

ശനിയാഴ്ച ഉച്ചയ്ക്ക് 1.30 ന് രണ്ട് മാസം പ്രായവും 4.200 കി.ഗ്രാം ഭാരവുമുള്ള കുരുന്നിനെ അമ്മത്തൊട്ടിലില്‍ എത്തിയത്. ഇതോടെ തൊട്ടിലിനോട് ചേര്‍ന്നുള്ള ബീച്ച് ആശുപത്രി നഴ്‌സിങ് സ്റ്റേഷനില്‍ അലാം മുഴങ്ങി. നിമിഷങ്ങള്‍ക്കുള്ളില്‍ നഴ്‌സിങ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി കുഞ്ഞിനെ ഏറ്റെടുത്ത് ഇന്റന്‍സീവ് കെയര്‍ യൂണിറ്റിലേക്ക് മാറ്റുകയും ചെയ്തു.

ഈ വര്‍ഷം അമ്മത്തൊട്ടിലുകളില്‍ എത്തുന്ന പതിമൂന്നാമത്തെ കുഞ്ഞും ആറാമത്തെ പെണ്‍കുഞ്ഞുമാണ് 'സഹസ്രിക'. കഴിഞ്ഞ ജൂണ്‍ നാലിന് 'ഹരിതാംശ്' എന്നു പിന്നീട് പേരിട്ട ആണ്‍കുഞ്ഞിനെ ഇവിടെ ലഭിച്ചിരുന്നു. പൂര്‍ണ ആരോഗ്യവതിയാണ് കുഞ്ഞെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. കുഞ്ഞിനെ സന്ദര്‍ശിക്കാന്‍ ശിശുക്ഷേമ സമിതി ജോയിന്റ് സെക്രട്ടറി മീര ദര്‍ശക്, കോഴിക്കോട് ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി ശ്രീദേവ് പറമ്പില്‍ എന്നിവര്‍ ബീച്ച് ആശുപത്രിയിലെത്തി ആരോഗ്യസ്ഥിതി വിലയിരുത്തി.

The total number of babies received in the state's "Ammathottil"

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now