പിറന്നാള്‍ ആഘോഷത്തിനിടെ തര്‍ക്കം ; യുവാവ് കുത്തേറ്റ് മരിച്ചു

കോതകുളങ്ങര സ്വദേശി വിഷ്ണുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:40 am IST
Edited by :migrator

ആലപ്പുഴ : ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല പട്ടണക്കാട് പാറയില്‍ യുവാവ് കുത്തേറ്റു മരിച്ചു. പടിഞ്ഞാറേ അടിയാട്ട് വിശ്വാസ് (26) ആണ് മരിച്ചത്. 

സംഭവത്തില്‍ കോതകുളങ്ങര സ്വദേശി വിഷ്ണുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പിറന്നാള്‍ ആഘോഷത്തിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

സുഹൃത്തിന്റെ കുട്ടിയുടെ പിറന്നാൾ ആഘോഷത്തിന് പങ്കെടുക്കാനെത്തിയതായിരുന്നു വിശ്വാസ്. വയറ്റിൽ ആഴത്തിലുള്ള കുത്തേറ്റ് ആന്തരാവയവങ്ങൾക്കുണ്ടായ പരുക്കാണ് മരണത്തിനു കാരണമെന്ന് പൊലീസ് പറഞ്ഞു.

പ്രതി മേനാശേരി സ്വദേശി വിഷ്ണുവിനെ നാട്ടുകാർ പിടികൂടി പൊലീസിനു കൈമാറുകയായിരുന്നു. ഒട്ടേറെ കേസുകളിൽ പ്രതിയാണ് വിഷ്ണു. കുത്താൻ ഉപയോഗിച്ച കത്തി പൊലീസ് കണ്ടെടുത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now