സംഭവത്തിൽ ഇ​ര​വി​പു​രം പൊലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

Suresh Gopi
സു​രേ​ഷ് ഗോ​പി​Source by : ഫെയ്സ്ബുക്ക്
Last Updated :11 December 2024, 6:32 am IST

News Now

കൊ​ല്ലം: ന​ട​നും കേ​ന്ദ്ര​ മ​ന്ത്രി​യു​മാ​യ സു​രേ​ഷ് ഗോ​പി​യു​ടെ കൊ​ല്ലം മാ​ട​ൻ​ന​ട​യി​ലെ കു​ടും​ബ വീ​ട്ടി​ൽ മോ​ഷ​ണം. വീ​ടി​നോ​ട് ചേ​ർ​ന്നുള്ള ഷെ​ഡ്ഡി​ൽ നി​ന്ന് പൈ​പ്പു​ക​ളും പ​ഴ​യ പാ​ത്ര​ങ്ങ​ളും മോഷണം പോയി. സംഭവത്തിൽ ഇ​ര​വി​പു​രം പൊലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

ര​ണ്ട് പേ​രാ​ണ് ക​വ​ർ​ച്ച ന​ട​ത്തി​യ​തെ​ന്നാ​ണ് പൊലീസ് ക​ണ്ടെ​ത്ത​ൽ. ഇ​തി​ന്‍റെ അടിസ്ഥ​ന​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്. സംശയമുള്ള രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. എന്നാൽ ഇവരാണോ മോഷണം നടത്തിയതെന്ന കാര്യത്തിൽ വ്യക്തതയില്ല. ചൊവ്വാഴ്ച വൈകിട്ട് സുരേഷ് ഗോപിയുടെ സഹോദര പുത്രനും കുടുംബവും വീട്ടിൽ എത്തിയപ്പോഴാണു മോഷണം നടന്ന വിവരം അറിയുന്നത്.

ഇവർ വീട്ടിൽ എത്തിയപ്പോൾ രണ്ടു പേർ മതിൽ ചാടി കടന്നു പോകുന്നത് കണ്ടു. പിന്നീട് നടത്തിയ പരിശോധനയിൽ വീടിനു സമീപത്തെ ഷെഡ്ഡിൽ സൂക്ഷിച്ചിരുന്ന പഴയ പാത്രങ്ങളും ഇരുമ്പ് സാധനങ്ങളും മോഷണം പോയതായി കണ്ടെത്തി. ഗ്രിൽ തകർത്താണ് മോഷ്ടാക്കൾ ഉള്ളിൽ കടന്നത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി വീട് പൂട്ടിക്കിടക്കുകയായിരുന്നു. സമീപത്തെ സിസിടിവി ദൃശ്യങ്ങളടക്കം പൊലീസ് പരിശോധിച്ചു വരികയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates