സൈക്കിളില്‍ പോയ കുട്ടിയെ ലോറി തട്ടിവീഴ്ത്തി; വയറിലൂടെ ടയര്‍ കയറിയിറങ്ങി; ദാരുണാന്ത്യം

കുട്ടിയുടെ വയറിലൂടെ ലോറിയുടെ ടയര്‍ കയറി ഇറങ്ങുകയായിരുന്നു

കൃഷ്ണജിത്ത്
Last Updated :20 January 2024, 9:19 am IST
Edited by :migrator

തിരുവനന്തപുരം: തിരുവനന്തപുരം തിരുവല്ലത്ത് ലോറിയുടെ അടിയില്‍പ്പെട്ട് കുട്ടിക്ക് ദാരുണാന്ത്യം. തിരുവല്ലം ചിത്രാഞ്ജലി സ്റ്റുഡിയോ ജംഗ്ഷന് സമീപം ജ്യോതി മന്ദിരത്തില്‍ സജിമോന്റെയും ഷീജയുടെയും ഇളയമകന്‍ കൃഷ്ണജിത്ത് ആണ് മരിച്ചത്. 

സൈക്കിളില്‍ സഞ്ചരിക്കുകയായിരുന്ന കുട്ടി. തിരുവല്ലം ഭാഗത്തു നിന്നും പാച്ചല്ലൂര്‍ ഭാഗത്തേക്ക് പോയ ലോറി സൈക്കിളില്‍ തട്ടി. സൈക്കിളോടെ കുട്ടി റോഡിലേക്ക് വീണു. കുട്ടിയുടെ വയറിലൂടെ ലോറിയുടെ ടയര്‍ കയറി ഇറങ്ങുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now