
News Now
'എന്നെപ്പോലെ ഒരു കുലസ്ത്രീയാകുന്നതിലേക്ക് സ്വാഗതം'; ദിയയുടെ പോസ്റ്റിന് മറുപടിയുമായി അഹാന

ഇടുക്കി തൂവൽ വെള്ളച്ചാട്ടത്തിൽ സഞ്ചാരികൾക്ക് പ്രവേശന വിലക്ക്; ജില്ലാ കളക്ടറുടെ ഉത്തരവ്
മുടി സ്വയം പറ്റെ വെട്ടി, ഒറ്റനോട്ടത്തില് തിരിച്ചറിയില്ല; 'ജയില് മേക്കോവറില്' സുഹൈല്

മലപ്പുറത്ത് എംഡിഎംഎയുമായി വനിതാ ഇൻഫ്ലുവൻസർ ഉൾപ്പെടെ നാലുപേർ പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരം ലത്തീന് അതിരൂപതാ ആര്ച്ച് ബിഷപ്പ് ഡോ. എം സൂസപാക്യം സ്ഥാനമൊഴിയുന്നു. മാര്ച്ച് 11 ന് 75 വയസ്സ് തികയുന്നതിനാലാണ് തീരുമാനം. അതിരൂപതയുടെ ഉപദേശക സമിതിയെയും, സാമ്പത്തിക സമിതിയെയും വിളിച്ചുകൂട്ടി ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും തുടര് നടപടികള് സ്വീകരിക്കാന് സഭാ അധികാരികളോട് അപേക്ഷിച്ചിട്ടുണ്ടെന്നും സൂസപാക്യം വാര്ത്താകുറിപ്പില് വ്യക്തമാക്കി.
അന്തിമ തീരുമാനം, റോമില് നിന്ന് വരുന്നതുവരെ സഹായമെത്രാനെ ചുമതലയേല്പിക്കുകയാണ്. മാര്ച്ച് 10 മുതല് അതിരൂപതാ മന്ദിരത്തില് നിന്ന് അതിരൂപതാ സെമിനാരിയിലേക്ക് താമസം മാറ്റുമെന്നും സൂസപാക്യം അറിയിച്ചു. അടുത്തിടെ കോവിഡ് ബാധിതനായ അദ്ദേഹം രോഗമുക്തനായി ആശുപത്രി വിട്ടിരുന്നു
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


