
യെല്ലോ അലര്‍ട്ടിന് ചട്ടപ്രകാരം അവധി പ്രഖ്യാപിക്കാനാവില്ല; വിവാദത്തില്‍ പ്രതികരിച്ച് കലക്ടര്‍ അനുകുമാരി
കനത്ത മഴയെ തുടര്‍ന്ന് ജില്ലയില്‍ അവധി പ്രഖ്യാപിക്കാന്‍ വൈകിയ കലക്ടറുടെ നടപടിക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പടെ നിരവധി പേര് രംഗത്തെത്തിയിരുന്നു.

തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിക്കാന്‍ വൈകിയില്ലെന്ന് ജില്ലാ കലക്ടര്‍ അനുകുമാരി. യെല്ലോ അലര്‍ട്ട് മുന്നറിയിപ്പ് ആയിരുന്നതിനാല്‍ ചട്ടപ്രകാരം അവധി പ്രഖ്യാപിക്കാനാവില്ലെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.
കനത്ത മഴയെ തുടര്‍ന്ന് ജില്ലയില്‍ അവധി പ്രഖ്യാപിക്കാന്‍ വൈകിയ കലക്ടറുടെ നടപടിക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പടെ നിരവധി പേര് രംഗത്തെത്തിയിരുന്നു. സ്കൂള്‍ ബസ് പുറപ്പെട്ടതിന് പിന്നാലെയാണ് കലക്ടറുടെ അവധി അറിയിപ്പ് ഉണ്ടായതെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. രാവിലെ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയുമായി ആലോചിച്ച ശേഷമാണ് കലക്ടര്‍ ജില്ലയിലെ പ്രഫഷനല്‍ കോളജുകള്‍ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചത്.
സാധാരണ മഴ പെയ്യുമ്പോള്‍ അവധി പ്രഖ്യാപിക്കാത്തതിന് കലക്ടര്‍ക്ക് വിദ്യാര്‍ഥികളുടെ വിമര്‍ശനങ്ങള്‍ ഏല്‍ക്കാറുണ്ട്്, അവധി നല്കിയപ്പോള് താമസിച്ചതിനു രക്ഷിതാക്കളും വിമര്‍ശനവുമായി എത്തി.
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
Summary
Collector Anu Kumari clarified that a holiday cannot be declared for a Yellow Alert under current rules, in response to the controversy
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




