
'ഗോ ടു യുവര്‍ ക്ലാസസ്'; കുറിപ്പുമായി ജില്ലാ കലക്ടര്‍
നിങ്ങളുടെ സുരക്ഷയെ മുന്‍നിര്‍ത്തി ജില്ലാ ഭരണകൂടത്തിന്റെ മഴ, ജാഗ്രത മുന്നറിയിപ്പുകള്‍ ഇനിയും നിങ്ങളിലേക്ക് എത്തും.

കാസര്‍കോട്: 'അപ്പോ എല്ലാ കൊച്ചുകൂട്ടുകാരും സ്കൂളിലേക്ക് തിരിച്ചുപോകാന്‍ തയ്യാറെടുത്തോളു'- കാസര്‍കോട് ജില്ലാ കലക്ടര്‍ അര്ജുന് പാണ്ഡ്യന് സാമൂഹിക മാധ്യമക്കുറിപ്പ് വൈറല്‍. 'ജില്ലയില്‍ മഴ തുടരുന്നു, എങ്കിലും തീവ്രമഴ മുന്നറിയിപ്പുകളൊന്നും നാളത്തേക്ക് ഇല്ല, അതുകൊണ്ട് നമുക്ക് വീണ്ടും ക്ലാസുകളിലേക്ക് പോകേണ്ടതുണ്ട്. ഈ ദിവസങ്ങളിലെ ആലസ്യങ്ങള്‍ എല്ലാ മാറ്റിവച്ച് നാളെ മുതല്‍ ക്ലാസുകളിലേക്ക് പോകൂ'- കുറിപ്പില്‍ പറയുന്നു.
'ഓണപ്പരീക്ഷകള്‍ ഇങ്ങെത്തുകയായി. കൂടാതെ ഓണാഘോഷം, കലോത്സവം, സ്പോര്‍ട്സ് മീറ്റ്, സയന്‍സ് ഫെസ്റ്റ് തുടങ്ങി നിരവധി പരിപാടികള്‍ വരുന്നുണ്ട്. എല്ലാത്തിലും നമ്മുടെ കുട്ടികളുടെ പങ്കാളിത്തവും മികവും കാണിക്കാം. നിങ്ങളുടെ സുരക്ഷയെ മുന്‍നിര്‍ത്തി ജില്ലാ ഭരണകൂടത്തിന്റെ മഴ ജാഗ്രത മുന്നറിയിപ്പുകള്‍ ഇനിയും നിങ്ങളിലേക്ക് എത്തും'- കലക്ടറുടെ കുറിപ്പില്‍ പറയുന്നു.
കലക്ടറുടെ കുറിപ്പ് വളരെ വേഗം തന്നെ സാമൂഹിക മാധ്യമത്തില്‍ വ്യാപകമായി പ്രചരിച്ചു. ഇതിനിടയില്‍ നിരവധി രസകരമായ കമന്റുകളും ചിലര്‍ പങ്കുവച്ചു.
കലക്ടറുടെ കുറിപ്പ്
പ്രിയപ്പെട്ട കൊച്ചുകൂട്ടുകാരേ,
കഴിഞ്ഞ നാല് പ്രവൃത്തിദിവസങ്ങള്‍ മഴ അവധി ആയിരുന്നല്ലോ... നിങ്ങള്‍ ഏവരും വീടുകളില്‍ ഇരുന്നു പഠിച്ചും, കളിച്ചും സമയം ഫലപ്രദമായി ഉപയോഗിച്ചു എന്ന് വിശ്വസിക്കുന്നു.
ജില്ലയില്‍ മഴ തുടരുന്നു, എങ്കിലും തീവ്രമഴ മുന്നറിയിപ്പുകളൊന്നും നാളെത്തേക്ക്
ഇല്ല, അതുകൊണ്ട് നമുക്ക് വീണ്ടും ക്ലാസ്സുകളിലേക്ക് പോകേണ്ടതുണ്ട്.
ഈ ദിവസങ്ങളിലെ ആലസ്യങ്ങള്‍ എല്ലാം മാറ്റിവച്ചു നാളെ മുതല്‍ ക്ലാസ്സുകളിലേക്ക് പോകാം.
ഓണപരീക്ഷകള്‍ ഇങ്ങെത്തുകയായി... കൂടാതെ ഓണാഘോഷം കലോത്സവം,സ്പോര്‍ട്സ് മീറ്റ്, സയന്‍സ് ഫെസ്റ്റ് തുടങ്ങി നിരവധി പരിപാടികള്‍ വരുന്നുണ്ട്, എല്ലാത്തിലും നമ്മുടെ കുട്ടികളുടെ പങ്കാളിത്തവും, മികവും കാണിക്കാം.
നിങ്ങളുടെ സുരക്ഷയെ മുന്‍നിര്‍ത്തി ജില്ലാ ഭരണകൂടത്തിന്റെ മഴ, ജാഗ്രത മുന്നറിയിപ്പുകള്‍ ഇനിയും നിങ്ങളിലേക്ക് എത്തും....
എല്ലാ കൂട്ടുകാരെയും വീണ്ടും സ്കൂളുകളിലേക്ക് സ്വാഗതം ചെയ്യുന്നു.
അപ്പോ എല്ലാവരും സ്കൂളുകളിലേക്ക് തിരിച്ചു പോകാന്‍ തയ്യാറെടുത്തോളൂ... ഈ കാലവര്‍ഷം കൂട്ടുകാരോടൊത്ത് സുരക്ഷിതരായി കളിച്ചും, പഠിച്ചും ഫലപ്രദമായ ഉപയോഗിക്കാം...
"Go to classes from tomorrow"; Kasaragod District Collector with a note
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

'കുറ്റകൃത്യം ചെയ്താൽ തീർന്നുപോകുമെന്ന ഭയം ക്രിമിനലുകളിൽ ഉണ്ടാക്കണം': സുപ്രീം കോടതി

Related News


'പഴയ ലാലേട്ടന് കഥാപാത്രങ്ങള്‍ക്കുള്ള ആ വശീകരണം'; നിവിന്‍ പോളിയെക്കുറിച്ച് ആഷിഖ് അബു പറഞ്ഞത്, കുറിപ്പുമായി നിര്‍മാതാവ്

'ചില യാത്രകൾ പ്രപഞ്ചം നമുക്കായി ഒരുക്കി വയ്ക്കുന്നതാണ്'; വൈകാരിക കുറിപ്പുമായി തരുൺ മൂർത്തി
