
News Now
കൊളുക്കുമല ജീപ്പ് സഫാരി സർവീസുകൾ നിലച്ചു; ഇരുന്നൂറിലധികം ഡ്രൈവർമാർ അനിശ്ചിതകാല പണിമുടക്കിൽ

സംസ്ഥാനത്ത് നദികളില് മണല്വാരല് പുനരാരംഭിക്കുന്നു; ജനുവരിയില് തുടങ്ങുമെന്ന് മന്ത്രി

മദ്യപാനം ഉപേക്ഷിച്ച് ആ പണം കൊണ്ട് പാവങ്ങൾക്ക് അന്നമൂട്ടിത്തുടങ്ങി; 16 വർഷമായി സ്നേഹത്തിന്റെ അത്താഴം
മനുഷ്യനെ പോലെ വസ്ത്രം ധരിച്ചു, പെണ്കുട്ടിയെ കടന്നുപിടിച്ച് റോബോട്ട്, ലൈംഗിക അതിക്രമം

തിരുവനന്തപുരം: ക്രിസ്മസിനോട് അനുബന്ധിച്ച് കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് ഡിജെ പാർട്ടി. തിരുവനന്തപുരം പൊഴിക്കരയിലാണ് പാർട്ടി സംഘടിപ്പിച്ചത്. കോവിഡ് നിയന്ത്രണങ്ങൾ ഒന്നുമില്ലാതെ സംഘടിപ്പിച്ച ആഘോഷ പരിപാടിയിൽ ആയിരത്തിലധികം പേരാണ് പങ്കെടുത്തത്.
'ഫ്രീക്സ്' എന്ന പേരിലുള്ള യുവജന കൂട്ടായ്മയുടെ നേതൃത്വത്തില് പൊഴിയൂര് ബീച്ചിലാണ് പരിപാടി സംഘടിപ്പിച്ചത്. ഡിജെ പാർട്ടിക്ക് അനുമതി വാങ്ങിയിരുന്നില്ല.
സംഭവത്തില് കേസെടുത്തതായി പൊലീസ് പറഞ്ഞു. സംഘാടകര്ക്കെതിരേ തുടര് നടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി. രാവിലേയും രാത്രിയുമായി 13 മണിക്കൂറോളം നീണ്ടുനിന്ന പരിപാടിയാണ് സംഘടിപ്പിച്ചത്. ബീച്ചില് തുറന്ന സ്ഥലത്ത് സംഘടിപ്പിച്ച പരിപാടി ആയിരുന്നിട്ടും പൊലീസ് ഇക്കാര്യത്തില് ഇടപെട്ടിരുന്നില്ല.
പാര്ട്ടി അവസാനിച്ച് മണിക്കൂറുകള് കഴിഞ്ഞ് വിവിധ ഭാഗങ്ങളില്നിന്ന് പരാതി ഉയര്ന്നതോടെയാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ലഹരി വസ്തുക്കള് പാര്ട്ടിയില് വിതരണം ചെയ്തിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

