പുലർച്ചെ തോട്ടിയുമായി എത്തി മാങ്ങ മോഷണം, ചോദ്യം ചെയ്ത ഗൃഹനാഥനെ വെട്ടുകത്തി കാട്ടി ഭീഷണിപ്പെടുത്തി; പരാതി
പുറത്തിറങ്ങിയാൽ കൊന്നുകളയുമെന്നായിരുന്നു ഭീഷണി

തിരുവനന്തപുരം: വീടിനു മുന്നിലെ മാവിൽ നിന്ന് മാങ്ങ മോഷ്ടിക്കുന്നത് ചോദ്യം ചെയ്ത വീട്ടുടമസ്ഥനെ വെട്ടുകാത്തി കാട്ടി ഭീഷണി മുഴക്കി മോഷ്ടാവ്. പാറശാലയിലാണ് സംഭവമുണ്ടായത്. വീട്ടുവളപ്പിലെ ചെങ്കവരിയ്ക്ക മാവിൽനിന്നാണ് പുലർച്ചെ മാങ്ങ മോഷണം പോയത്. സംഭവത്തിന്റെ സിസിടിവി വിഡിയോയും പുറത്തുവന്നു.
WHAT TO READ NEXT

ശമനമില്ല കൊടും ചൂടിന്; കൊല്ലത്തും പാലക്കാട്ടും 40 ഡിഗ്രി വരെ
ശനിയാഴ്ച വെളുപ്പിന് നാലുമണിയോടുകൂടി പട്ടിയുടെ നിർത്താതെയുള്ള കുര കേട്ടാണ് ഗൃഹനാഥൻ എഴുന്നേൽക്കുന്നത്. രണ്ടാംനിലയിൽനിന്ന് പുറത്തേക്കു നോക്കിയപ്പോൾ കണ്ടത് വീടിനു മുന്നിൽ നിൽക്കുന്ന മാവിൽ നിന്ന് തോട്ടി ഉപയോഗിച്ച് മാങ്ങ പറിക്കുന്ന മോഷ്ടാവിനെയാണ്. ഗൃഹനാഥൻ വീടിനു പുറത്തേക്ക് ഇറങ്ങിയതോടെ മോഷ്ടാവ് വെട്ടുകത്തി കാട്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. പുറത്തിറങ്ങിയാൽ കൊന്നുകളയുമെന്നായിരുന്നു ഭീഷണി.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഇതോടെ ഗൃഹനാഥൻ ഭയന്ന് വീടിനുള്ളിൽ കയറി. ഈ സമയം കൊണ്ട് മോഷ്ടിച്ച മാങ്ങകൾ ചാക്കിലാക്കി മോഷ്ടാവ് കടന്നു കളഞ്ഞു. സിസിടിവി ദൃശ്യങ്ങളടക്കം പാറശ്ശാല പൊലീസിൽ പരാതി നൽകി. സിസിടിവി ദൃശ്യങ്ങളിൽനിന്ന് കാരാളി സ്വദേശിയായ യുവാവാണ് മോഷണം നടത്തുകയും ഗൃഹനാഥനെ വെട്ടുകത്തി കാട്ടി ഭീഷണിപ്പെടുത്തിയതായും കണ്ടെത്തിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
വാഴയ്ക്ക് ശേഷം ആനന്ദ് മേനൻ; മഞ്ജു വാര്യരുടെ 'ഹാപ്പിലൂപ്പ്' ഫസ്റ്റ് ലുക്ക് പുറത്ത്
ഹൂതി ആക്രമണ ഭീഷണി: റിയാദിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും

'തലെെവർ വരാറ്....'; ‘ജയിലർ 2’ പുലർച്ചെ ആറ് മണി മുതല്‍; അഡ്വാൻസ് ബുക്കിംഗ് എപ്പോള്‍ ആരംഭിക്കും?
'പ്രതിപക്ഷത്തിന്റേത് തെളിവില്ലാത്ത ആരോപണം, തോല്‍ക്കുമ്പോള്‍ മാത്രം ഇവിഎമ്മിന് ആക്ഷേപം'; വിമര്‍ശനവുമായി മുന്‍ ജഡ്ജിമാര്‍



