മലപ്പുറം മൊറയൂരില്‍ ബസും കാറും കൂട്ടിയിടിച്ച് അപകടം, മൂന്ന് മരണം

പാലക്കാട് സ്വദേശി സക്കീന, ബാസില, കാര്‍ ഓടിച്ച ഷിയാസ് എന്നിവരാണ് മരിച്ചത്

Three dead in bus-car collision in Morayur Malappuram
Three dead in bus-car collision in Morayur Malappuram
Edited by :എന്‍ പി അനൂപ്
Last Updated :12 മാർച്ച് 2026, 12:19 pm IST

മലപ്പുറം: കോഴിക്കോട്-മലപ്പുറം പാതയില്‍ മൊറയൂരില്‍ ഉണ്ടായ വാഹനാപകടത്തില്‍ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. വ്യാഴാഴ്ച രാവിലെ സ്വകാര്യ ബസും കാറും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പാലക്കാട് സ്വദേശി സക്കീന, ബാസില, കാര്‍ ഓടിച്ച ഷിയാസ് എന്നിവരാണ് മരിച്ചത്. മണ്ണാര്‍ക്കാട് സ്വദേശിയാണ് കാര്‍ ഡ്രൈവര്‍ ഷിയാസ്. അപകടസമയത്ത് കാറില്‍ അഞ്ച് യാത്രക്കാരാണ് ഉണ്ടായിരുന്നത്.

കൊണ്ടോട്ടി ഭാഗത്തുനിന്ന് മഞ്ചേരിയിലേക്ക് പോവുകയായിരുന്ന കാറും കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്ന ബസ്സുമാണ് കൂട്ടിയിടിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടന്‍തന്നെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മൂന്നുപേരുടെ ജീവന്‍ രക്ഷിക്കാനായില്ല. പരിക്കേറ്റ മറ്റൊരു പുരുഷനും സ്ത്രീയും ചികിത്സയിലാണ്. കാറ് വെട്ടിപ്പൊളിച്ചാണ് യാത്രികരെ പുറത്തെടുത്തത്.

News Now

Summary

Three dead in bus-car collision in Morayur Malappuram.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates