നൈതലക്കാവ് ഭഗവതി വടക്കുംനാഥ ക്ഷേത്രത്തിന്റെ തെക്കേഗോപുരനട തള്ളിത്തുറന്നതോടെ, തൃശൂരിന്റെ ആകാശത്ത് നിറങ്ങളുടെ ആഘോഷത്തിന് തുടക്കമായി

തെക്കേഗോപുര നട തള്ളിത്തുറന്ന് കൊമ്പന്‍ ശിവകുമാര്‍, ടെലിവിഷന്‍ ദൃശ്യം
Last Updated :20 January 2024, 9:19 am IST

News Now

തൃശൂര്‍: നൈതലക്കാവ് ഭഗവതി വടക്കുംനാഥ ക്ഷേത്രത്തിന്റെ തെക്കേഗോപുരനട തള്ളിത്തുറന്നതോടെ, തൃശൂരിന്റെ ആകാശത്ത് നിറങ്ങളുടെ ആഘോഷത്തിന് തുടക്കമായി. ശനിയാഴ്ച്ച രാവിലെ 12.20 നാണ് നൈതലക്കാവ് ഭഗവതി തെക്കേഗോപുരനട തള്ളിത്തുറന്ന് തൃശൂര്‍ പൂരത്തിന്റെ വിളംബരം നടത്തിയത്. ഇതോടെ നാടും നഗരവും പൂരത്തിരക്കിലേക്ക് കടന്നു. 

കൊമ്പന്‍ എറണാകുളം ശിവകുമാറാണ് തെക്കേനട തുറന്നത്. ഇതോടെ പൂരചടങ്ങുകള്‍ തുടങ്ങി. ഞായറാഴ്ച്ച രാവിലെ ഏഴിന് കണിമംഗലം ശാസ്താവ് എഴുന്നള്ളിയെത്തുന്നതോടെ 36 മണിക്കൂര്‍ നീളുന്ന തൃശൂര്‍ പൂരത്തിന് ആരംഭം കുറിക്കും. നൈതലക്കാവ് ഭഗവതിയുടെ തിടമ്പുമായി എഴുന്നള്ളിയെത്തിയ കൊമ്പന്‍ ശിവകുമാറിനെ പൂരപ്രേമികള്‍ ആര്‍പ്പുവിളിച്ചാണ് എതിരേറ്റത്. 

പൂരത്തെ വെല്ലുന്ന ജനക്കൂട്ടമായിരുന്നു തെക്കേ ഗോപുര വാതില്‍ തുറക്കുന്ന കാഴ്ച്ച കാണാന്‍ എത്തിയത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഏതാനും പേര്‍ മാത്രം എത്തിയിരുന്ന ചടങ്ങാണ് ഇന്ന് ഏറ്റവും ജനപ്രീതി ആര്‍ജിച്ചിരിക്കുന്നത്. പൂരത്തിന്റെ പ്രധാന ചടങ്ങുകള്‍ നടക്കുന്നത് തെക്കേഗോപുരനടയിലാണ്. അതിനാലാണ് ഇവിടം തുറന്ന് വിളംബരം നടത്തുന്നത്. 

നെയ്തലക്കാവമ്മ തുറക്കുന്ന തെക്കേഗോപുരനടയിലൂടെയാണ് പൂരത്തിനെത്തുന്ന ആദ്യദേവനായ കണിമംഗലം ശാസ്താവ് ഞായറാഴ്ച്ച വടക്കുംനാഥനിലേക്ക് പ്രവേശിക്കുന്നത്. ഞായറാഴ്ച്ചയാണ് തൃശൂര്‍പൂരം. പിറ്റേന്ന് ഉച്ചയോടെ പൂരം സമാപിക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates