
തൃശൂർപൂരത്തിന് ഇന്ന് വിളംബരം; വർണങ്ങൾ വിതറി സാമ്പിൾ വെടിക്കെട്ട്
രാവിലെ ഏഴരയോടെ നെയ്തലക്കാവിൽ നിന്ന് നാഗസ്വരത്തിന്റെ അകമ്പടിയോടെയാണ് പുറപ്പാട്

തൃശൂർ: പൂര ലഹരിയിലേക്ക് തൃശൂർ നഗരം. തൃശൂർ പൂരത്തിന്റെ വിളംബരം ഇന്ന്. രാവിലെ 11 മണിയോടെ നെയ്ലക്കാവിലമ്മ തെക്കേ ഗോപുര നട തുറന്ന് ഘടക പൂരങ്ങളെ സ്വാഗതം ചെയ്യും. എറണാകുളം ശിവകുമാറാണ് തിടമ്പേറ്റുക. നാളെയാണ് പൂരം.
രാവിലെ ഏഴരയോടെ നെയ്തലക്കാവിൽ നിന്ന് നാഗസ്വരത്തിന്റെ അകമ്പടിയോടെയാണ് പുറപ്പാട്. പത്ത് മണിയോടെ മണികണ്ഠനാലിൽ എത്തു. അവിടെ നിന്ന് കിഴക്കൂട്ട് അനിയൻ മാരാരുടെ പ്രമാണത്തിൽ മേളത്തിന്റെ അകമ്പടിയോടെ വടക്കുംനാഥന്റെ അകത്ത് പ്രവേശിക്കും.
പിന്നീട് തെക്കേ ഗോപുര നട തുറക്കുന്ന് വിളംബരം. വൈകീട്ട് ഘടക പൂരങ്ങൾക്കും പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങളുടേയും ആനകളുടെ ശാരീരിക പരിശോധന തേക്കിൻകാട് മൈതാനിയിൽ നടക്കും.
പൂരത്തിന് മുന്നോടിയായി സാമ്പിൾ വെടിക്കെട്ട് ഇന്നലെ അരങ്ങേറി. വരാനിരിക്കുന്ന വെടിക്കെട്ടിന്റെ വിളംബരമായി മാനത്ത് വർണങ്ങൾ വാരി വിതറിയാണ് ഇരു വിഭാഗത്തിന്റേയും വെടിക്കെട്ട് അരങ്ങേറിയത്. പത്ത് മിനിറ്റിലേറെ നീണ്ടതായിരുന്നു സാമ്പിൾ. ആദ്യം തിരുവമ്പാടിയാണ് തുടങ്ങിയത്. പാറമേക്കാവ് വിഭാഗം വർണ വിസ്മയങ്ങൾക്ക് വിരാമമിട്ടു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈംഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും

Related News


സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്
