മഴയില്ലെങ്കിൽ നാളെ തൃശൂർ പൂരം വെടിക്കെട്ട്

ഈ മാസം 11നായിരുന്നു തൃശൂർ പൂരം. കനത്ത മഴയെത്തുടർന്നാണ് 11 ന് പുലർച്ചെ നടക്കേണ്ട വെടിക്കെട്ട് മാറ്റി വയ്ക്കുകയായിരുന്നു

തൃശ്ശൂര്‍ പൂരം/ ഫയൽ ചിത്രം
Last Updated :20 January 2024, 9:01 am IST

തൃശൂർ: കനത്ത മഴയെ തുടർന്ന് മാറ്റിവച്ച തൃശൂർ പൂരം വെടിക്കെട്ട് നാളെ നടത്തും. കാലാവസ്ഥ അനുകൂലമാണെങ്കിൽ നാളെ നടത്താനാണ് തീരുമാനം. 

നാളെ നാല് മണിക്കാണ് വെടിക്കെട്ട് നടത്താൻ തീരുമാനിച്ചത്. ഇന്ന് കാര്യമായി മഴ പെയ്യാതിരുന്നതോടെ മണ്ണിലെ നനവിന് ചെറിയ കുറവുണ്ട്. നാളെ വെയിലുദിച്ചാൽ വെടിക്കെട്ട് നടക്കും.

ഈ മാസം 11നായിരുന്നു തൃശൂർ പൂരം. കനത്ത മഴയെത്തുടർന്നാണ് 11 ന് പുലർച്ചെ നടക്കേണ്ട വെടിക്കെട്ട് മാറ്റി വയ്ക്കുകയായിരുന്നു. പിന്നീട് രണ്ട് തവണ തീയതി നിശ്ചയിച്ചെങ്കിലും കാലാവസ്ഥ അനുകൂലമായില്ല. 

ഈ വാർത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now