തൃശൂര്‍പൂരം രാഷ്ട്രീയലക്ഷ്യത്തോടെ കലക്കിയതു തന്നെ, അന്നത്തെ കലക്ടറുടെ പങ്കില്‍ സംശയം; നിലപാടില്‍ മാറ്റമില്ലെന്ന് സുനില്‍കുമാര്‍

തൃശൂര്‍പൂരം രാഷ്ട്രീയലക്ഷ്യത്തോടെ കലക്കിയതുതന്നെയെന്ന് മുന്‍മന്ത്രിയും സിപിഐ നേതാവുമായ വി എസ് സുനില്‍കുമാര്‍.

VS Sunil kumar
വിഎസ് സുനില്‍ കുമാര്‍ഫയൽ
Last Updated :14 February 2026, 12:36 pm IST
Edited by :dhanojam

തൃശൂര്‍: തൃശൂര്‍പൂരം രാഷ്ട്രീയലക്ഷ്യത്തോടെ കലക്കിയതുതന്നെയെന്ന് മുന്‍മന്ത്രിയും സിപിഐ നേതാവുമായ വി എസ് സുനില്‍കുമാര്‍. തന്റെ നിലപാടില്‍ ഇപ്പോഴും മാറ്റമില്ലെന്ന് അദ്ദേഹം തൃശൂരില്‍ പറഞ്ഞു. ഉദ്യോഗസ്ഥരെ കുറ്റവിമുക്തമാക്കിയ റിപ്പോര്‍ട്ട് കഴിഞ്ഞദിവസം സര്‍ക്കാരിനു സമര്‍പ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

റിപ്പോര്‍ട്ട് ആരും കണ്ടിട്ടില്ല. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കാര്യങ്ങള്‍ അറിഞ്ഞത്. അന്നത്തെ കലക്ടര്‍ കൃഷ്ണതേജയുടെ പങ്കില്‍ ഇപ്പോഴും സംശയമുണ്ട്. പൂരം നടത്തിപ്പിന്റെ യഥാര്‍ഥ ചുമതല കലക്ടര്‍ക്കാണെന്നെരിക്കേ അദ്ദേഹത്തിന്റെ പങ്കിനെകുറിച്ച് അന്വേഷണം ഉണ്ടായില്ലെന്നും സുനില്‍കുമാര്‍ പറഞ്ഞു. എഡിജിപി അജിത്കുമാറിന്റെ പങ്കിനെ കുറിച്ച് അന്വേഷിക്കേണ്ടത് സര്‍ക്കാരാണ്. ആര്‍എസ്എസ് നേതൃത്വത്തില്‍ ഉദ്യോഗസ്ഥരുടെ വ്യക്തമായ ഗൂഢാലോചന നടന്നിട്ടുണ്ട് എന്നു തന്നെയാണ് വിശ്വാസമെന്നും സുനില്‍കുമാര്‍ ആരോപിച്ചു.

പൂരം അലങ്കോലമായത് സര്‍ക്കാരിന്റെ തലയില്‍ കെട്ടിവെക്കാനുള്ള ശ്രമമുണ്ടായി. കലക്ടര്‍ കാര്യങ്ങള്‍ അറിഞ്ഞിട്ടും അനങ്ങിയില്ല എന്നത് ദുരൂഹമാണ്. അദ്ദേഹം തെരഞ്ഞെടുപ്പിനുശേഷം ബിജെപി ഉപമുഖ്യമന്ത്രിയുടെ പിഎ ആയി സ്ഥലം വിടുകയായിരുന്നുവെന്നും സുനില്‍കുമാര്‍ ആരോപിച്ചു.

News Now

Summary

Thrissur Pooram issue; Sunil Kumar says his stance has not changed

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates