
ഓടിക്കൊണ്ടിരുന്ന കാറിനുള്ളിൽ പാമ്പ്! സ്റ്റിയറിങിന് മുന്നിലെത്തി തല പൊക്കി; പരിഭ്രാന്തി
ഓടിക്കൊണ്ടിരുന്ന കാറിനുള്ളിൽ പാമ്പ്! സ്റ്റിയറിങിന് മുന്നിലെത്തി തല പൊക്കി; പരിഭ്രാന്തി

തൃശൂർ: ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന കാറിനുള്ളിൽ പാമ്പിനെ കണ്ടത് പരിഭ്രാന്തി പരത്തി. കാറിനുള്ളിലെ മീറ്റർ ബോർഡിലാണ് പാമ്പിനെ കണ്ടത്. ഇന്നലെ ഉച്ചയ്ക്ക് പുതുക്കാടാണ് സംഭവം.
ബിജെപി മണ്ഡലം പ്രസിഡന്റുമാരായ എജി രാജേഷ്, അരുൺ പന്തല്ലൂർ എന്നിവർ സഞ്ചരിച്ച കാറിലാണ് പാമ്പിനെ കണ്ടത്. സ്റ്റിയറിങ്ങിന് മുൻപിലെത്തി പാമ്പ് തല പൊക്കിയതോടെ കാർ നിർത്തിയിട്ടു.
പിടികൂടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടർന്ന് വനം വകുപ്പിലെ പരിസ്ഥിതി പ്രവർത്തനെത്തി പിടികൂടാൻ ശ്രമിച്ചെങ്കിലും പാമ്പ് ഉള്ളിലേക്കു കയറിപ്പോയി.
പിന്നീട് ആമ്പല്ലൂരിലെ സർവീസ് സെന്ററിലും പേരാമ്പ്രയിലെ വർക് ഷോപ്പിലും കാർ എത്തിച്ചു. ഡാഷ് ബോർഡ് അഴിച്ചുമാറ്റി വൈകീട്ട് വരെ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇന്നും പാമ്പിനെ പിടിക്കാനുള്ള ശ്രമം തുടരും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
പി വി അൻവറിന് വീണ്ടും തിരിച്ചടി; കെഎഫ്സി വായ്പാ തട്ടിപ്പിലെ വിജിലൻസ് കേസ് റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി

പ്രേംനസീറിന്റെ മൂത്ത മകൾ ലൈലാബീഗം അന്തരിച്ചു

പണം വാരാം, പോസ്റ്റ് ഓഫീസ് സ്കീമും എസ്ഐപിയും ചേര്‍ന്നുള്ള കിടിലന്‍ സ്ട്രാറ്റജി; വിശദാംശങ്ങള്‍



